Breaking News

2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് പട്ടികയില്‍ ഇന്ത്യയ്ക്ക് പതനം; ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ…

2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്തുവന്നു. വിഖ്യാതമായ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പട്ടികയാണ് പുറത്തുവന്നത്. എന്നാല്‍ റാങ്കിങില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി.

ഐശ്വര്യ റായി തന്‍റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരന്‍; തന്‍റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന്‍ ‘മകന്‍’..!

ഇന്ത്യയുടെ സ്ഥാനം 10 സ്ഥാനം താഴേക്ക് കൂപ്പുകുത്തി. ഇന്ത്യന്‍ പാസ്പോര്‍ട്ട് 10 സ്ഥാനങ്ങള്‍ താഴേയ്ക്കുപോയി 74ാം റാങ്കില്‍ നിന്നും 84ലേയ്ക്ക് പതിച്ചത്. മുന്‍കൂട്ടി വിസയില്ലാതെ പാസ്പോര്‍ട്ടുമായി സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹെന്‍ലി പാസ്പോര്‍ട്ട് റാങ്കിങ്.

ഇത്തരത്തിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം മൗറീഷ്യസ് തജിക്കിസ്ഥാന്‍ തുടങ്ങിയ കുഞ്ഞന്‍ രാജ്യങ്ങള്‍ക്ക് ഒപ്പമാണ്. 58 രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി വിസയില്ലാതെ പോവാനാകുക.

‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന സുമ്മാവാ’ : മഞ്ജുവിനെ കണ്ട് ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന് ബോളിവുഡ് നടനും തമിഴ് നടന്‍ ധനുഷും

191 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം ലഭിക്കുന്ന ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ജപ്പാനാണ്.

ഹെന്‍‌ലി പാസ്‌പോര്‍ട്ട് സൂചിക 2020 ലെ റിപ്പോര്‍ട്ട് അനുസരിച്ച്‌ അഫ്ഗാനിസ്ഥാന്റെ പാസ്‌പോര്‍ട്ടാണ് ലോകത്തിലെ ഏറ്റവും മോശം പാസ്‌പോര്‍ട്ട്.

ഭൂട്ടാന്‍, കംബോഡിയ, ഇന്തോനേഷ്യ,  മക്കാവോ, മാലിദ്വീപ്, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്ലന്‍ഡ്, കെനിയ, മൗറീഷ്യസ്, സീഷെല്‍സ്,

സിംബാബ്‌വെ, ഉഗാണ്ട, ഇറാന്‍, ഖത്തര്‍ തുടങ്ങിയ 58 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുക.

സിംഗപ്പുര്‍ ആണ് പട്ടികയില്‍ രണ്ടാമതുള്ളത്. ജര്‍മ്മനി, ദക്ഷിണകൊറിയ, ഇറ്റലി, ഫിന്‍ലന്‍ഡ്, സ്പെയിന്‍, ലക്സംബര്‍ഗ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. പാകിസ്ഥാന്‍(104), സിറിയ(105), ഇറാഖ്(106), അഫ്ഗാനിസ്ഥാന്‍(107) തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലുള്ളത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …