Breaking News

മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാര്‍ അറബി കടലിന്‍റെ സിംഹം’; റിലീസ് തീയതി പ്രഖ്യാപിച്ചു; ചിത്രം എത്തുന്നത്…

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാര്‍ അറബി കടലിന്‍റെ സിംഹത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു.

റിലീസിന് മുന്നേ മരയ്ക്കാറും 200 കോടി ക്ലബ്ബില്‍; ചിത്രം ഇതുവരെ നേടിയത്…

മാര്‍ച്ച്‌ 26ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. അഞ്ച് ഭാഷകളില്‍ അയ്യായിരം തീയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

മലയാള സിനിമയില്‍ ആദ്യമായാണ് ഒരു ചിത്രം ഇത്രയും തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പും ആശിര്‍വാദ് സിനിമാസും ചേര്‍ന്ന് നിര്‍മിക്കുന്നത്.

അന്നന്ന് കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ: താന്‍ 10 വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണമായത് ആ നടനാണ്‌, തുറന്നടിച്ച്‌ വിനയന്‍..

കൂടാതെ, ചിത്രത്തില്‍ ചൈന, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളിലെ തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളും ഭാഗമായിരുന്നു. മൂന്ന് മണിക്കൂര്‍ ആണ് ചിത്രത്തിന്‍റെ ദൈര്‍ഖ്യം.  ഇന്ത്യന്‍ സിനിമലോകത്തെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രഭു, മധു, മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഇളയരാജ, എംജി ശ്രീകുമാര്‍, രാജേഷ് മുരുകേശന്‍ എന്നിവരാണ് ചിത്രത്തിന്‍റെ ഗാനങ്ങള്‍ക്ക് ഈണമിടുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …