Breaking News

കശ്​മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട്​ തീവ്രവാദികളെ സൈന്യം വധിച്ചു..!

തിങ്കളാഴ്​ച ഷോപ്പിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന്​ ഹിസ്​ബുല്‍ തീവ്രവാദികളെ വധിച്ചതിനു ശേഷം ഇന്ന് ജമ്മുകശ്​മീരിലെ അവന്തിപുരയില്‍ സുരക്ഷസേന സംയുക്തമായി നടത്തിയ തെരച്ചിലില്‍ രണ്ട്​ തീവ്രവാദികളെകൂടി വധിച്ചു.

ഡിസംബറിലെ സൂര്യഗ്രഹണം നേരിട്ട് നോക്കിയ 15 പേരുടെ കാഴ്ച നഷ്ടപ്പെട്ടു; 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ്…

വെടിവെപ്പില്‍ രണ്ട്​ സൈനികര്‍ക്ക്​ പരിക്കേട്ടിട്ടുണ്ട്. സത്​പൊഖ്​​റാന്‍ ഏരിയയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ്​ സി.ആര്‍.പി.എഫിന്‍റെറ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചത്​.

തീവ്രവാദികള്‍ വെടിവെപ്പ്​ തുടങ്ങിയതോടെ കൂടുതല്‍ സൈനികര്‍ എത്തുകയും പ്രദേശം വളയുകയുമായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …