Breaking News
നിലമ്പൂരില്‍ നിന്നൊരു ഫ്രീകിക്ക് 👏👏

നിലമ്പൂരില്‍ നിന്നൊരു ഫ്രീകിക്ക്; ചെന്ന് പതിച്ചത് ലോകത്തിന്റെ നെഞ്ചിലേക്ക്; അഭിനന്ദനങ്ങളുമായി ലോകഫുട്ബോളിലെ സൂപ്പര്‍താരങ്ങള്‍.. 😍😍 Video Creditz : 433

Posted by Sukanya'S Variety Media on Wednesday, 22 January 2020

നിലമ്പൂരില്‍ നിന്നൊരു ഫ്രീകിക്ക്; ചെന്ന് പതിച്ചത് ലോകത്തിന്റെ നെഞ്ചിലേക്ക്; അഭിനന്ദനങ്ങളുമായി ലോകഫുട്ബോളിലെ സൂപ്പര്‍താരങ്ങള്‍..

നിലമ്പൂരില്‍ നിന്നൊരു ഫ്രീകിക്ക്; ചെന്ന് പതിച്ചത് ലോകത്തിന്റെ നെഞ്ചിലേക്ക്; അഭിനന്ദനങ്ങളുമായി ലോകഫുട്ബോളിലെ സൂപ്പര്‍താരങ്ങള്‍. ഇതില്‍കൂടുതല്‍ എന്തുവേണം നമ്മള്‍ മലയാളികള്‍ക്ക്.

കാത്തിരിപ്പിന് വിരാമം; തിയേറ്ററുകളില്‍ മമ്മൂട്ടിയുടെ അസുര വിളയാട്ടം തുടങ്ങി; ഷൈലോക്ക് ആദ്യപ്രതികരണങ്ങള്‍…

കഴിഞ്ഞ ദിവസങ്ങളില്‍ കായികപ്രേമികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് സ്‌കൂള്‍ കുട്ടികളുടെ അതിമനോഹരമായ ഫ്രീകിക്ക് വീഡിയോ.

https://www.facebook.com/svmediaofficial/videos/181478439760218/

പൊടിമണ്ണ് നിറഞ്ഞ നിലമ്പൂരിലെ സ്കൂള്‍ മൈതാനത്തിന്‍റെ മധ്യത്ത് നിന്ന് മഴവില്ലു പോലെ ഉയര്‍ന്ന്, മൂന്ന് കമ്പു വച്ചുകെട്ടിയ ഗോള്‍ പോസ്റ്റിലേക്ക് പറന്നിറങ്ങിയ ഒരു ഗോള്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെയും തന്ത്രങ്ങള്‍ കണ്ട് പഠിച്ച്, എതിരാളിയെ കബളിപ്പിച്ച് എടുത്തൊരു ഫ്രീകിക്ക്. ഇന്ന് ലോക ഫുട്ബോള്‍ ആഘോഷിക്കുന്നത് നിലമ്പൂരിലെ സ്കൂള്‍ കുട്ടികളുടെ ആ കളിയാവേശവും കളിമികവുമാണ്.

അസ്ലഹും പ്രത്യുഷും ആദിലും ലുഖ്മാനുമാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ താരങ്ങള്‍ പലരും പങ്കുവെച്ച ഫ്രീ കിക്ക് വീഡിയോയിലെ ആ നാല്‍വര്‍ സംഘത്തിലുള്ളത്. അസ്ലഹും ആദിലും ലുഖ്മാനും കിക്ക് എടുക്കുന്നപോലെ കാണിച്ച്‌ എതിര്‍ ടീം താരങ്ങളെ കബളിപ്പിച്ച്‌ ഓടിമാറി നാലാമനായി പ്രത്യുഷ് കിക്ക് എടുത്ത് ഗോളാക്കുന്നതായിരുന്നു വീഡിയോ.

അന്താരാഷ്ട്ര ഫുട്ബാളിലെ മനോഹര കാഴ്ചകളെ വെല്ലുന്നതായിരുന്നു കുട്ടികളുടെ പ്രകടനം. സ്‌കൂള്‍ ഗ്രൗണ്ടില്‍ യൂണിഫോം ഇട്ട് കളിക്കുന്ന കുട്ടികളുടെ ഗോളടി വിഡിയോ പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെ ആയിരക്കണക്കിനാളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ബയേണ്‍ മ്യൂണിക്കിന്‍റെ ബ്രസീലിയന്‍ താരം ഫിലിപ്പെ കുടിഞ്ഞോ, ബാര്‍സ താരങ്ങളായ ഇവാന്‍ റാകിടിച്ച്, ഡിജോങ്, പിഎസ്ജിയുടെ ഏയ്ഞ്ചല്‍ ഡി മരിയ തുടങ്ങി സൂപ്പര്‍താരങ്ങളെല്ലാം നിലമ്പൂരിന്‍റെ കുട്ടികള്‍ക്ക് ലൈക്കടിച്ചിട്ടുണ്ട്.

നിലമ്ബൂര്‍ പോത്തുകല്‍ പൂളപ്പാടം ഗവ. എല്‍ പി സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ലോകശ്രദ്ധയാകര്‍ശിച്ച കുട്ടികളുടെ പ്രകടനം. നാലാം ക്ലാസ് വിദ്യാര്‍ഥികളാണ് നാല് പേരും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …