Breaking News

കൊറോണ വൈറസ് : 106 മരണം; അതീവ ജാഗ്രതയില്‍ മുംബൈ നഗരം; 1300 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു…

ലോകത്തെ ആശങ്കയിലാക്കി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. ചൈനയില്‍ ഇതുവരെ മാത്രം 106 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ 1,291 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.

കനത്ത മഴയിലും മണ്ണിടിച്ചിലിലും 57 പേ​ര്‍ മരണപ്പെട്ടു; ഇരുപതിലധികം പേരെ കാണാതായി; 3,500 പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു…

ഇതോടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4,000 ത്തില്‍ അധികമായിരിക്കുകയാണ്. ചൈനയില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് മറ്റു രാജ്യങ്ങള്‍.

ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിക്കാനായി പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ചൈനയില്‍

നിന്നെത്തിയ രണ്ടു പേരെ മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും നിരീക്ഷണത്തിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഇത് കൂടാതെ തെക്കന്‍ മുംബൈയില്‍ താമസിക്കുന്ന 36 കാരനെ സംശയാസ്പദമായ സാഹചര്യത്തില്‍ സിവിക് ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …