Breaking News

പതിനായിരങ്ങളെ ആവേശത്തിലാഴ്ത്തി മോഹന്‍ലാലിന്‍റെ എമ്പുരാന്‍ പ്രഖ്യാപനം..!!

“തീര്‍ച്ചയായിട്ടും ഞങ്ങളില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്, നിങ്ങള്‍ക്കും ഉണ്ട്. ‘എമ്ബുരാന്‍’ ഈ വര്‍ഷാവസാനം തന്നെ ഞങ്ങള്‍ ആ സിനിമ തുടങ്ങും.

തീര്‍ച്ചയായിട്ടും മലയാളസിനിമയെ വേറൊരു തട്ടിലേക്ക് കൊണ്ടുപോകാന്‍ ലൂസിഫറിന് സാധിച്ചു. അതിന് നിങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടായി. തുടര്‍ന്നും നല്ല സിനിമകള്‍ക്ക് ലൂസിഫറിന് മാത്രമല്ല എല്ലാ നല്ല സിനിമകള്‍ക്കും നിങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടാകണം എന്ന് പ്രാര്‍ത്ഥിക്കുന്നു. ”

വനിതാ അവാര്‍ഡ് 2020ന്റെ വേദിയില്‍ നിന്നു കൊണ്ട് ആയിരങ്ങളെ സാക്ഷിയാക്കി മോഹന്‍ലാല്‍ എമ്ബുരാന്‍ സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.

ലാലേട്ടന്റെ വാക്കുകള്‍ ഇങ്ങനെ;

“തീര്‍ച്ചയായിട്ടും ഞങ്ങളില്‍ നിന്ന് ഉണ്ടാകുമെന്നുള്ള പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്, നിങ്ങള്‍ക്കും ഉണ്ട്. ‘എമ്ബുരാന്‍’ ഈ വര്‍ഷാവസാനം തന്നെ ഞങ്ങള്‍ ആ സിനിമ തുടങ്ങും. തീര്‍ച്ചയായിട്ടും മലയാളസിനിമയെ വേറൊരു തട്ടിലേക്ക് കൊണ്ടുപോകാന്‍ ലൂസിഫറിന് സാധിച്ചു.

അതിന് നിങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടായി. തുടര്‍ന്നും നല്ല സിനിമകള്‍ക്ക് ലൂസിഫറിന് മാത്രമല്ല എല്ലാ നല്ല സിനിമകള്‍ക്കും നിങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടാകണം എന്ന് പ്രാര്‍ത്ഥിക്കുന്നു. “- മോഹന്‍ലാല്‍ പറഞ്ഞു.

മലയാളത്തില്‍ വലിയ വിജയം നേടിയ ബ്രഹ്മാണ്ഡ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന്‍ മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ്.

മുരളി ഗോപിയുടെ അതിശക്തമായ തിരക്കഥയില്‍ പൃഥ്വിരാജ് ഡയറക്ഷന്‍ ബ്രില്ല്യന്‍സ് കൂടിച്ചേര്‍ന്നപ്പോള്‍ മലയാളത്തില്‍ സംഭവിച്ചത് എക്കാലത്തെയും വലിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരുന്നു.

ലോകവ്യാപകമായി ലൂസിഫര്‍ നടത്തിയ ബിസിനസ്സില്‍ ഏകദേശം ഇരുന്നൂറ് കോടിയോളം രൂപ ചിത്രം വാരിക്കൂട്ടി എന്നാണ് ഫൈനല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിലും വലിയൊരു മികച്ച വിജയം രണ്ടാംഭാഗമായ എമ്ബുരാന്‍ നേടുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

അടുത്ത വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന ചിത്രത്തില്‍ ലൂസിഫറിലെ അഭിനേതാക്കളെല്ലാം അണിനിരക്കുന്നുണ്ട്. പ്രേക്ഷകരും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ച്‌ മോഹന്‍ലാല്‍ തന്നെ തുറന്നു പറഞ്ഞിരിക്കുന്നത് ആരാധകര്‍ക്ക് വലിയ ആവേശമാണ് നല്‍കിയിരിക്കുന്നത്.

About NEWS22 EDITOR

Check Also

കൊച്ചി മെട്രോയില്‍ ഒഴിവ്; ഒഴിവുകളും അവസാന തീയതിയും ഇങ്ങനെ..

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ അവസരം. ചീഫ് എന്‍ജിനീയര്‍,അസിസ്റ്റന്റ് മാനേജര്‍/എക്‌സിക്യൂട്ടീവ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്, …