Breaking News

ഇഷ്ടമില്ലെങ്കില്‍ നിങ്ങള്‍ കാണരുത്; ഈ ചിത്രം എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്’; പാര്‍വതിയ്ക്കെതിരെ ആഞ്ഞടിച്ച് വിദ്യാ ബാലന്‍..!

ഷാഹിദ് കപൂര്‍ ചിത്രം ‘കബീര്‍ സിങി’നെ വിമര്‍ശിച്ച പാര്‍വതി അടക്കമുള്ള താരങ്ങള്‍ക്ക് മറുപടിയുമായി ബോളിവുഡ് നടി വിദ്യാ ബാലന്‍ രംഗത്ത്.

കബീര്‍ സിങ്ങിനെ വിമര്‍ശിച്ചുകൊണ്ടുളള നടി പാര്‍വതിയുടെ പരാമര്‍ശം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിജയ് ദേവരകൊണ്ടയടക്കമുളള താരങ്ങളുടെ മുന്നില്‍ വെച്ചാണ് സിനിമയെ നടി വിമര്‍ശിച്ചിരുന്നത്.

കബിര്‍ സിങ് എന്ന ചിത്രം നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍, നിങ്ങള്‍ കാണാതിരിക്കണം. ഒരു ആക്ടറിന് ചിത്രം ഇഷ്ടപ്പെട്ടാല്‍, അയാളെ അത് ചെയ്യാന്‍ അനുവദിക്കണം.

ഒരു സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്. സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ ചിത്രത്തെ പിന്തിരിപ്പന്‍ എന്ന് പറഞ്ഞാല്‍, നൂറു കണക്കിന് ആളുകള്‍ അത് ഏറ്റെടുക്കുകയും തുടരുകയും ചെയ്യും. ഒരു അഭിനേതാവിന് സിനിമ ഇഷ്ടപ്പെട്ടാല്‍ അയാള്‍ അതു ചെയ്യട്ടെ.

ഒരു സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണെന്നും വിദ്യാ ബാലന്‍ ചോദിച്ചു. മുംബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വിദ്യാ ബാലന്‍
രൂക്ഷമായി പ്രതികരിച്ചത്.

ഒരു കാര്യവുമില്ലാതെ നിലപാട് എടുക്കുക എന്നത് ഇപ്പോഴത്തെ രീതിയാണ്. അഭിനേതാവ് എന്ന നിലയില്‍ എല്ലാ കാര്യങ്ങളെയും കുറിച്ചുള്ള നിലപാട് ആളുകള്‍ ചോദിക്കും. അതുകൊണ്ട് അഭിനേതാക്കള്‍ക്ക് ഒരു സ്റ്റാന്‍ഡ് എടുക്കേണ്ടി വരും.

ചിലപ്പോള്‍ ഒന്നുമറിയാത്ത ഒരു വിഷയമായിരിക്കും അത്. എന്തുകൊണ്ടാണ് ഈ ചോദ്യങ്ങള്‍ കായിക താരങ്ങള്‍ക്ക് നേരെയുണ്ടാകാത്തതെന്നും വിദ്യാ ബാലന്‍ ചോദിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …