Breaking News

പന്ത്രണ്ടും പതിനാലും വയസ്സുള്ള ആണ്‍മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം നാട് വിട്ടു; ഒടുവില്‍ യുവതിയ്ക്കും കാമുകനും സംഭവിച്ചത്…

പത്തനംതിട്ടയില്‍ പന്ത്രണ്ടും പതിനാലും വയസ്സുള്ള ആണ്‍മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതി പോലീസ് പിടിയില്‍. കാമുകനെയും പിടികൂടിയിട്ടുണ്ട്.

യുവതിയുടെ ബന്ധുവാണ് കാമുകനായ യുവാവ്. യുവതിയെ കാണാതായതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഉണ്ടെന്ന് കണ്ടെത്തി.

ഇരുവരെയും ഫോണില്‍ ബന്ധപ്പെട്ട് ഉടന്‍ തിരുവല്ല സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നാട്ടിലെത്തിയ ഇരുവരും സ്റ്റേഷനില്‍ ഹാജരാകാതെ വീണ്ടും മുങ്ങുകയായിരുന്നു.

തുടര്‍ന്ന് യുവാവിന്റെ വീട്ടില്‍ എത്തിയ പോലീസ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച്‌ പോയതിന്റെ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രേരണാ കുറ്റവും മക്കളെ ഉപക്ഷിച്ച്‌ നാടുവിടാന്‍ യുവതിക്ക് സഹായമൊരുക്കിയതിന്റെയും പേരിലുള്ള വിവിധ വകുപ്പുകളാണ് യുവാവിനുമേല്‍ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …