Breaking News

ബോക്സ്ഓഫീസ് തകര്‍ക്കാന്‍ എമ്പുരാൻ ഒരുങ്ങുന്നു; ആരാധകരെ ആവേശത്തിലാഴ്ത്തി പൃഥ്വിരാജിന്‍റെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍…!

താരരാജാവ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ അണിയറയില്‍ ഒരുങ്ങുന്നത്.

ലൂസിഫന്‍റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിനു ശേഷം ആരാധകര്‍ ഒന്നടങ്കം എമ്പുരാൻ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇപ്പോൾ ഈ ചിത്രത്തിന്റെ രചനയുടെ തിരക്കിലാണ് രചയിതാവ് മുരളി ഗോപി.

എമ്പുരാനെ കുറിച്ചുള്ള ഓരോ വിവരങ്ങൾക്കും കാത്തിരിക്കുന്ന പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന വിവരമാണ് കഴിഞ്ഞ ദിവസം രാത്രി പൃഥ്വിരാജ് പുറത്തു വിട്ടത്.

മുരളി ഗോപിയെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി അദ്ദേഹവുമൊത്തുള്ള ഒരു ചിത്രവും പങ്കു വെച്ച് കൊണ്ട് പൃഥ്വിരാജ് പറയുന്നത് താനിപ്പോൾ എഴുത്തുകാരന്റെ മടയിലാണ് എന്നും തന്റെ കണ്ണുകൾ ഇങ്ങനെ വിടർന്നിരിക്കുന്നതു,

മുരളി ഇപ്പോൾ എമ്പുരാൻ എന്ന ചിത്രത്തെ കുറിച്ച് തന്നോട് പറഞ്ഞ കാര്യങ്ങൾ എങ്ങനെയാണ് ഷൂട്ട് ചെയ്യുക എന്ന് താൻ ആലോചിക്കുന്നത് കൊണ്ടാണ് എന്നുമാണ്.

ലൂസിഫറിനെക്കാളും ഒരുപാട് വലിയ രീതിയിലാണ് എമ്പുരാൻ ഒരുക്കാൻ പൃഥ്വിരാജ്- മുരളി ഗോപി- ആന്റണി പെരുമ്പാവൂർ ടീം പ്ലാൻ ചെയ്തിരിക്കുന്നതെന്ന് ഇതിലൂടെ മനസിലാകും.

അടുത്ത വർഷമായിരിക്കും ഈ ചിത്രമാരംഭിക്കുക എന്നാണ് പുതിയ വിവരം. മുരളി ഗോപി തിരക്കഥ പൂർത്തിയാക്കി തന്നെ ഏൽപ്പിച്ചാൽ ആ ദിവസത്തിൽ നിന്ന് ആറു മാസത്തിനകം താൻ ഷൂട്ട് തുടങ്ങും എന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്.

ഏതായാലും പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും ഒരേമനസോടെ കാത്തിരിക്കുന്ന വമ്പന്‍ പ്രൊജക്റ്റ് ആണ് എമ്പുരാൻ.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …