Breaking News

കൊറോണ വൈറസ്; മരിച്ചവരുടെ എണ്ണം 1,868 ആയി; രോഗം സ്ഥിരീകരിച്ചത് 72,436 പേര്‍ക്ക്…

ചൈനയില്‍ കൊറോണ വൈറസ് ദിവസം കഴിയുന്തോറും വര്‍ധിച്ച്‌ വരികയാണ്. ഇപ്പോഴിതാ ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,868 ആയി ഉയര്‍ന്നിരിക്കുന്നു. ഇന്നലെ മാത്രം 98 പേര്‍ക്കാണ് രോഗം ബാധിച്ചത്.

72,436 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 1,800ഓളം ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

രോഗം പടരുന്നതു തടയാനായി ഹുബൈയ് പ്രവിശ്യയിലെ ആറു കോടിയോളം പേര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ കാറുകള്‍ ഇവിടെ നിരോധിചിരിക്കുകയാണ്.

വളരെ അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ വീടിനു പുറത്തിറങ്ങാന്‍ പാടുള്ളൂ. മൂന്നു ദിവസം കൂടുമ്ബോള്‍ ഓരോ വീട്ടില്‍നിന്ന് ഓരോരുത്തര്‍ക്ക് അത്യാവശ്യ സാധനങ്ങളും ഭക്ഷണവും വാങ്ങാന്‍ പുറത്തിറങ്ങാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …