Breaking News

ഏപ്രില്‍ ഒന്നു മുതല്‍ മൂന്ന് നഗരങ്ങളില്‍ വിര്‍ച്വല്‍ കോടതി സംവിധാനം നിലവില്‍ വരും..!

ഡല്‍ഹി മാതൃകയില്‍ കേരളത്തിലും വിര്‍ച്വല്‍ കോടതി സംവിധാനം ആരംഭിക്കാന്‍ ഹൈക്കോടതി അനുമതി. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് പിഴയടയ്ക്കാന്‍ നിയമലംഘകര്‍ക്ക് നേരിട്ട് കോടതിയില്‍ പോകേണ്ടിവരില്ല.

നടപടികളില്‍ സുതാര്യത ഉറപ്പുവരുത്താനും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും ഇതിലൂടെ സാധിക്കും. ഇതോടെ സമന്‍സും നോട്ടീസുകളും കെട്ടിക്കിടക്കുന്ന അവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കാനാകും.

ആപ്പിന്‍റെ സഹായത്തോടെ ബന്ധപ്പെടാന്‍ കഴിയുന്ന വിര്‍ച്വല്‍ ജഡ്ജിയെ നിയമിക്കുകയാണ് ഹൈക്കോടതി ചെയ്യുന്നത്. ആദ്യ ഘട്ടമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഈ സംവിധാനം ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും.

ട്രാഫിക് കുറ്റകൃത്യങ്ങള്‍, റെയില്‍വേ കോടതിയുമായി ബന്ധപ്പെട്ട കേസുകള്‍, തൊഴില്‍ സംബന്ധമായ കേസുകള്‍, മുനിസിപ്പല്‍ കേസുകള്‍ എന്നിവ ഈ സംവിധാനത്തിനു കീഴില്‍ വരുന്നതായിരിക്കും.

ഗതാഗതനിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങളുടെ വിവരങ്ങള്‍ പോലീസിന്‍റേയോ മോട്ടോര്‍ വാഹനവകുപ്പിന്‍റേയോ ഇ-ചല്വാന്‍ സംവിധാനം വഴി രേഖപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുക.

നിയമലംഘനം നടത്തിയയാളെ തിരിച്ചറിഞ്ഞശേഷം കോടതി മറ്റ് നടപടികളിലേയ്ക്ക് കടക്കുന്നതാണ്. പോലീസ് പിടിച്ചെടുക്കുന്ന രേഖകള്‍ ശരിയാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനവും വാഹനത്തിന്‍റെ ഇനം അനുസരിച്ചും കേസുകള്‍ തരംതിരിക്കാനും ഇതിലൂടെ കഴിയും.

പരിശോധനയ്ക്കിടെ റോഡില്‍ വച്ച് ചല്വാന്‍ നല്‍കുമ്പോള്‍ ജി.പി.എസ് സഹായത്തോടെ കൃത്യം നടന്ന സ്ഥലം രേഖപ്പെടുത്തുകയും ജില്ലാ, മേഖലാ അടിസ്ഥാനത്തില്‍ കണക്കുകള്‍ ക്രോഡീകരിക്കാന്‍ ഇത് സഹായിക്കുകായും ചെയ്യും.

തന്‍റെ മേല്‍ ചുമത്തുന്ന കുറ്റത്തിന്‍റെ വകുപ്പും ശിക്ഷാനടപടികളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഇതുവഴി നിയമലംഘകര്‍ക്ക് കഴിയുന്നതായിരിക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …