Breaking News

കഠിനാധ്വാനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ജീവിക്കുന്ന തെളിവാണ് മോദി ; പ്രശംസയുമായി ഡോണള്‍ഡ് ട്രംപ്..!

ഒരു ലക്ഷത്തിലേറെ പേര്‍ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിലെ നമസ്‌തേ ട്രംപ് പരിപാടി യില്‍ ട്രംപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

അമേരിക്ക ഇന്ത്യയെ സ്‌നഹേിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്.

ഇന്ത്യന്‍ ജനതയ്ക്ക് അമേരിക്ക എക്കാലത്തും വിശ്വാസ്യതയുള്ള സുഹൃത്തായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നമസ്‌തേ പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് പ്രസംഗം ആരംഭിച്ചത്.

ട്രംപിന്‍റെ വാക്കുകള്‍;

”അഞ്ചു മാസം മുമ്ബ് നിങ്ങളുടെ മഹാനായ പ്രധാനമന്ത്രിയെ ടെക്‌സസിലെ ഫുട്‌ബോള്‍ സ്‌റ്റേഢിയത്തില്‍ അമേരിക്ക സ്വാഗതം ചെയ്തു. ഇന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നിങ്ങള്‍ ഞങ്ങളെ സ്വാഗതം ചെയ്യുന്നു.

ഈ ആതിഥ്യ മര്യാദ ഞങ്ങള്‍ എന്നും ഓര്‍ക്കും. ഇന്ത്യ ഇന്നു ഞങ്ങളുടെ ഹൃദയത്തില്‍ പ്രത്യേക ഇടം പിടിച്ചിരിക്കുന്നു.” പ്രധാനമന്ത്രി മോദി ഒരു ചായ് വാല ആയാണ് ജീവിതം തുടങ്ങിയത്.

അദ്ദേഹം ചായക്കാരനായി ജോലി ചെയ്തു. ഇന്ന് എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുന്നു. എന്നാല്‍ ഞാന്‍ ഒന്നു പറയാം, അദ്ദേഹം ശരിക്കും കടുപ്പക്കാരനാണ്.

”മോദി ഗുജറാത്തിന്റെ മാത്രം അഭിമാനമല്ല. കഠിനാധ്വാനം, സമര്‍പ്പണം എന്നിവയുടെ ജീവിക്കുന്ന തെളിവാണ് താങ്കള്‍. ഇന്ത്യക്കാര്‍ക്ക് എന്തും, ആഗ്രഹിക്കുന്ന എന്തും നേടിയെടുക്കാനാവും. പ്രധാനമന്ത്രി അവിശ്വസനീയമായ ഒരു ഉയര്‍ച്ചയുടെ ചലിക്കുന്ന കഥയാണ്.” – ട്രംപ് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …