Breaking News

പിടികിട്ടാപ്പുള്ളിയായി ദുല്‍ഖര്‍ സല്‍മാന്‍;’കുറുപ്പി’ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി; ചിത്രം ഉടന്‍…

സെക്കന്റ് ഷോയ്ക്ക് ശേഷം സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖറും വീണ്ടുമൊന്നിച്ച ചിത്രമാണ് കറുപ്പ്.

ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാസങ്ങള്‍ നീണ്ട ഷൂട്ടിംഗിനൊടുവില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.

കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയുളള ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്.

കേരളത്തിനൊപ്പം നോര്‍ത്ത് ഇന്ത്യ, മംഗലാപുരം, ദുബായ് എന്നിവിടങ്ങളിലുമാണ് സിനിമ ചിത്രീകരിച്ചിരുന്നു.  ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ടൊവിനോ തോമസ്, ശോഭിത ധുലിപാല, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

കെഎസ് അരവിന്ദും ഡാനിയേല്‍ സായൂജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ ആണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …