Breaking News

ഡല്‍ഹിയില്‍ സംഘര്‍ഷത്തിനിടെ പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോയ പതിമൂന്നുകാരിയെ കാണാനില്ല; ആശങ്കയില്‍ കുടുംബം

ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പരീക്ഷ എഴുതാന്‍ പോയ പതിമൂന്നുകാരിയെ കാണാതായതായി പരാതി.

രണ്ട് ദിവസം മുമ്ബ് ഖജുരി ഖാസ് പ്രദേശത്ത് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോയ പതിമൂന്ന് വയസുകാരിയെ കാണാതായതായാണ് വിവരം.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം സോണിയ വിഹാര്‍ നഗരപ്രാന്തത്തിലായിരുന്നു താമസം. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്.

തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് 4.5 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ പോയെങ്കിലും പിന്നീട് തിരിച്ചെത്തിയിട്ടില്ല. “വൈകുന്നേരം 5.20 ന് ഞാന്‍ അവളെ സ്കൂളില്‍ നിന്ന് കൂട്ടികൊണ്ടു വരേണ്ടതായിരുന്നു.

പക്ഷേ ഞങ്ങളുടെ പ്രദേശത്ത് നടന്ന അക്രമത്തില്‍ ഞാന്‍ പെട്ടുപോയി. അതിനുശേഷം എന്റെ മകളെ കാണാനില്ല.” റെഡിമെയ്ഡ് വസ്ത്രങ്ങളുടെ തൊഴില്‍ ചെയ്യുന്ന പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതായി പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശക്തമായ തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …