Breaking News

പക്ഷിപ്പനി; രോഗം പടര്‍ന്നതിനു പിന്നിലെ കാരണം പുറത്ത്; ചത്ത കോഴികളെ ഇങ്ങനെ..

കോഴിക്കോട് ജില്ലയില്‍ പക്ഷിപനി പടര്‍ന്നതിനു പിന്നില്‍ രോഗം ബാധിച്ച്‌ ചത്ത കോഴികളെ പുഴയിലേക്ക് എറിഞ്ഞതിനാലാകാമെന്നാണ് പ്രാഥമിക നിഗമനം. രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ പരിശോധന നടത്തിയ പാലോട് സ്റ്റേറ്റ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസില്‍ നിന്നെത്തിയ വിദഗ്ദം സംഘത്തിന്‍റേതാണ് പുതിയ വിലയിരുത്തല്‍. ഇന്നലെ സംഘം രോധബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

കോഴിക്കോട് കൊടിയത്തൂര്‍ , വേങ്ങേരി എന്നീ പ്രദേശങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച രണ്ട് സ്ഥലങ്ങളും പുഴകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളാണ്.

രോഗം ബാധിച്ച്‌ ചത്ത പക്ഷികളേയോ കോഴികളേയോ പുഴയില്‍ എറിഞ്ഞതിനാലാകാം ഇവിടെയെല്ലാം പക്ഷിപനി പകര്‍ന്നിരിക്കുന്നതെന്ന് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസര്‍ പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

രോഗം വ്യാപിക്കാതിരിക്കാന്‍ നിലവില്‍ പ്രദേശത്തെ പക്ഷികളേയും കോഴികളേയും മൃഗസംരക്ഷണ വകുപ്പു കൊന്ന് കത്തിച്ച്‌ കളയുന്നുണ്ട്. ഇത് പൂര്‍ത്തിയാക്കിയാല്‍ രോഗബാധിത പ്രദേശങ്ങളുടെ 9 കിമി ചുറ്റളില്‍ ഉള്ള സ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കും.

ഇവിടെ നിന്നും സാമ്ബിളുകള്‍ ശേഖരിച്ച്‌ രണ്ടാഴ്ച കൂടുന്തോറും പരിശോധന നടത്തും. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ പ്രദേശത്തെ പക്ഷിപനി വിമുക്തമായി പ്രഖ്യാപിക്കാന്‍ സാധിക്കൂവെന്നും സംഘം വ്യക്തമാക്കിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …