Breaking News

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍..!

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു.

ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡയില്‍നിന്ന് സിന്ധ്യ അംഗത്വം സ്വീകരിച്ചു. സിന്ധ്യ ബിജെപിയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് നഡ്ഡ പറഞ്ഞു.

ബിജെപിയില്‍ ചേരാന്‍ അവസരമൊരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ജെപി നഡ്ഡയ്ക്കും ജ്യോതിരാദിത്യ സിന്ധ്യ നന്ദി പറഞ്ഞു.

അച്ഛന്‍ മാധവറാവു സിന്ധ്യ മരിച്ച ദിവസവും കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ച ദിവസവുമാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ച രണ്ടു ദിവസങ്ങളെന്ന് സിന്ധ്യ പറഞ്ഞു.

സിന്ധ്യ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കെ,  അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഒപ്പമാണ് സിന്ധ്യ മോദിയെ കണ്ടത്. സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം മോദി വാഗ്ദാനം ചെയ്തതായാണ് സൂചന. മധ്യപ്രദേശില്‍ സിന്ധ്യയെ അനുകൂലിക്കുന്ന എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …