Breaking News

ഒമാനില്‍ 98 ​പേര്‍ക്ക്​ കൂടി കോവിഡ്​; ആകെ വൈറസ്​ ബാധിതര്‍ 1508 ആയി

ഒമാനില്‍ 98 ​ പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1508 ആയി. ചൊവ്വാഴ്​ച രോഗം സ്​ഥിരീകരിച്ചവരില്‍ 59 പേരും വിദേശികളാണ്​.

രോഗ മുക്​തരായവരുടെ എണ്ണം 238 ആണ്​. മലയാളിയടക്കം എട്ടു പേര്‍ മരണപ്പെടുകയും ചെയ്​തിട്ടുണ്ട്. പുതുതായി വൈറസ്​ ബാധിതരായവരില്‍ 53 പേരാണ്​ മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്​.

ഇവിടെ മൊത്തം കോവിഡ്​ ബാധിതര്‍ 1164 ആയി. 156 പേരാണ്​ രോഗമുക്തരായത്​. മരിച്ച എട്ടുപേരും മസ്​കത്തില്‍ ചികിത്സയിലിരുന്നവരാണ്​. തെക്കന്‍ ബാത്തിനയിലെ രോഗികളുടെ എണ്ണം 116 ആയി ഉയര്‍ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …