Breaking News

ആപ്പ് പണിമുടക്കുന്നു; ബെവ് ക്യൂ ആപ് ഒഴിവാക്കാന്‍ സാധ്യത ?? : സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ബെവ്ക്യൂ ആപ്പ് പണിമുടക്കിയതോടെ സംസ്ഥാനത്തെ മദ്യവില്‍പന വീണ്ടും പ്രതിസന്ധിയില്‍. തുടര്‍ച്ചയായി സാങ്കേതിക പ്രശ്‌നം വന്നതിനെ തുടര്‍ന്ന്

ബെവ്ക്യൂ ആപ്പിനെ ഒഴിവാക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. ഇതേതുടര്‍ന്ന് ഇന്ന് എക്‌സൈസ് മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. മദ്യം വാങ്ങുന്നതിന് തിരക്ക് കുറഞ്ഞെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിലയിരുത്തല്‍.

സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. ആപ് ഒഴിവാക്കിയാലും അനിയന്ത്രിതമായ ആള്‍ക്കൂട്ടം ഉണ്ടാകില്ലെന്നുമാണ് വിലയിരുത്തല്‍.

ടോക്കണ്‍ ഒഴിവാക്കണമെന്ന് ബാറുടമകളും ആവശ്യപ്പെടും. ചിലപ്പോള്‍ ഇന്നുകൂടി സാങ്കിതക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവസരം നല്‍കിയേക്കും. തിരക്ക് കുറയ്ക്കാന്‍ കൊണ്ടു വന്ന ആപ്പ് പ്രതീക്ഷയ്ക്ക് ഒത്തു ഉയരാത്ത സാഹചര്യത്തില്‍

മദ്യം നേരിട്ട് വില്‍ക്കാന്‍ അനുവദിക്കണം എന്ന് ബാറുടമകള്‍ സംസ്ഥാന സ‍ര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്നൂറോളം ബെവ്കോ മദ്യവില്‍പനകേന്ദ്രങ്ങള്‍ക്കൊപ്പം 800-ലേറെ ബാറുകളും കൂടി

ചേരുമ്ബോള്‍ മദ്യലഭ്യത ഉറപ്പാക്കാനാവുമെന്നും തിരക്കിന് സാധ്യതയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം സംസ്ഥാനത്തെ മിക്ക ബാറുകളിലും മദ്യം സ്റ്റോക്കില്ല. രാവിലെ മദ്യം വാങ്ങാനെത്തിയവരെ മടക്കി അയക്കുന്നു.

നക്ഷത്ര ഹോട്ടലുകളില്‍ വില കൂടിയ മദ്യം മാത്രമേ ലഭിക്കുന്നുള്ളൂവെന്നാണ് വിവരം. ജനപ്രിയ ബ്രാന്‍ഡുകള്‍ക്കും ക്ഷാമം നേരിടുന്നു. മദ്യം വാങ്ങുന്നതിനായി ഇന്ന് ബവ് ക്യൂ ആപ്പില്‍ ബുക്ക് ചെയ്തവര്‍ക്ക് ഇനി ജൂണ്‍ രണ്ടിനു മാത്രമാകും അവസരം

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …