Breaking News

വാട്‌സാപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ; പുതിയ തട്ടിപ്പ് ഇങ്ങനെ ; തട്ടിപ്പിന് ഇരയായാല്‍ ആദ്യം ചെയ്യേണ്ടത് ഇങ്ങനെ…

വാട്‌സാപ്പില്‍ പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍ രംഗപ്രവേശനം ചെയ്തതായി വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോളതലത്തില്‍ ഏറെ കാലമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഇന്‍സ്റ്റന്റ് മെസേജിങ് സേവനമാണ് വാട്‌സാപ്പ്.

അതുകൊണ്ട് തന്നെ വാട്‌സാപ്പിനെതിരെ ഹാക്കര്‍മാരുടെ ഒരു പട തന്നെയുണ്ട്. ഇപ്പോഴിതാ സന്ദേശങ്ങളിലൂടെ വാട്‌സാപ്പിന്റെ ടെക്‌നിക്കല്‍ ടീം എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ഉപയോക്താക്കളെ

മുടിവെട്ടാന്‍ പോയ140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംഭവം നടന്നത്..

സമീപിക്കുന്നതെന്നാണ് വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാട്‌സാപ്പ് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുന്നതിനാണെന്ന് പറഞ്ഞ് ഒരു ആറക്ക വെരിഫിക്കേഷന്‍ കോഡ് ഇവര്‍ ചോദിക്കും.

വാട്‌സാപ്പിന്റെ ലോഗോയാണ് ഹാക്കര്‍മാര്‍ പ്രൊഫൈല്‍ പിക്ചര്‍ ആയി ഉപയോഗിക്കുന്നത്. എന്നാല്‍ വാട്‌സാപ്പ് ഇത്തരത്തില്‍ ഒരിക്കലും വെരിഫിക്കേഷന്‍ കോഡ് ചോദിച്ചുകൊണ്ട് ഉപയോക്താക്കളെ സമീപിക്കില്ലെന്നും അങ്ങനെ സംഭവിക്കുകയാണെങ്കില്‍ പ്രൊഫൈല്‍ ചിത്രത്തിന് സമീപം

ഒരു പച്ച നിറത്തിലുള്ള വെരിഫിക്കേഷന്‍ ടിക്ക് കാണാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ വെരിഫിക്കേഷന്‍ കോഡ് നല്‍കിയാല്‍ അക്കൗണ്ട് ഹാക്കര്‍മാരുടെ നിയന്ത്രണത്തിലാവും.

തുടര്‍ന്ന് ഇവര്‍ക്ക് നിയമവിരുദ്ധ സന്ദേശങ്ങള്‍ അയക്കാനും ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കാനും സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരത്തില്‍ ഉപയോക്താക്കളുടെ അക്കൗണ്ട് ഹാക്ക് ചെയ്താല്‍ നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണില്‍നിന്നു വാട്‌സാപ്പ് ലോഗ് ഔട്ട് ആവും. അങ്ങനെ സംഭവിച്ചാല്‍ അതിവേഗം

റീ വെരിഫൈ ചെയ്ത് അക്കൗണ്ട് തിരികെ എടുക്കാന്‍ ശ്രമിക്കണമെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം എല്ലാവരേയും അറിയിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …