Breaking News

ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന ഹർജിയിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി..!

ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. നിലവില്‍ ഭരണഘടനയില്‍ ‘ഭാരതം’ എന്ന് ഇന്ത്യയെ വിളിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. ഇത്തരത്തിലൊരു പേരുമാറ്റത്തിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ കോടതിക്ക് നിര്‍ദേശം നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ബെഞ്ച് ഇതേ ആവശ്യവുമായി ഹര്‍ജിക്കാരന് വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഹര്‍ജി തള്ളുകയായിരുന്നു. ‘നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നത്? നിലവില്‍ തന്നെ ഭരണഘടനയില്‍ ഇന്ത്യയെ ‘ഭാരതം’ എന്ന് വിളിക്കുന്നുണ്ട്. ‘- ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ജസ്റ്റിസുമാരായ എ.എസ്. ബോപണ്ണയും ഋഷികേശ് റോയിയും ഉള്‍പ്പെട്ട ബഞ്ച് ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …