Breaking News

എ.ടി.എമ്മിൽ നിന്ന് ഇനിമുതൽ 5000 രൂപയ്‌ക്ക് മുകളിൽ പണം പിൻവലിച്ചാൽ നിരക്ക് ഈടാക്കും; നിർദേശം റിസർവ് ബാങ്കിന് കൈമാറി..

ഇനിമുതല്‍ എ.ടി.എമ്മില്‍ നിന്ന് 5000 രൂപയ്‌ക്ക് മുകളില്‍ പണം പിന്‍വലിച്ചാല്‍ നിരക്ക് ഈടാക്കാന്‍ നിര്‍ദേശം. റിസര്‍വ് ബാങ്ക് നിയമിച്ച പ്രത്യേക സമിതിയാണ് പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ് നി‌ര്‍‌ദേശം പുറത്തറിഞ്ഞത് എന്നാണ് ദേശിയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എ.ടി.എം വഴി കൂടുതല്‍ പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടിയാണ് സമിതിയുടെ  പുതിയ നിര്‍ദേശം.

അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് 11 വയസ്സുകാരൻ മരണപ്പെട്ടു; അച്ഛനും രണ്ടാനമ്മയും പൊലീസ് പിടിയിൽ…

അതേസമയം സമിതിയുടെ നിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് അദ്ധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2019 ഒക്ടോബര്‍ 22ന് റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.

2008ലും 2012ലും നിശ്ചിത എണ്ണം പിന്‍വലിക്കലുകള്‍ക്കു ശേഷം നിരക്ക് ഈടാക്കിവരുന്നുണ്ടെങ്കിലും എ.ടി.എമ്മുകള്‍ പരിപാലിക്കുന്നതിനുള്ള ചെലവേറിയതാണ് ഈ നിര്‍ദേശത്തിന് പിന്നിലെന്നാണ് സൂചന. ഓരോതവണ 5000 രൂപയ്ക്കുമുകളില്‍ പണം പിന്‍വലിക്കുമ്ബോഴും ഉപഭോക്താവില്‍ നിന്ന് നിശ്ചിത നിരക്ക് ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …