Breaking News

സ്വർണവില കുതിച്ചുയർന്ന്‍ സർവകാല റെക്കോഡിൽ; പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയർന്ന്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 160 രൂപയാണ്. ഇതോടെ പവന് 35,400 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.

ചാറ്റിംഗ് അതിരുകടന്നത് വീട്ടുകാർ വഴക്കുപറഞ്ഞു: ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ കൂട്ടിക്കൊണ്ട് പോയ കാമുകന് ഒടുവിൽ സംഭവിച്ചത്…

ഗ്രാമിന് 20 രൂപ കൂടി 4,425 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 120 രൂപ കൂടി റെക്കോഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ച 160 രൂപ കൂടി വര്‍ധിച്ച്‌ 35,400 എന്ന റെക്കോഡ് വിലയിലേക്ക് എത്തുകയായിരുന്നു.

2020 ജനുവരി ഒന്നിന് കേരളത്തില്‍ 29000 രൂപയായിരുന്നു സ്വര്‍ണം പവന് വില. ആറു മാസത്തിന് ശേഷം 6400 രൂപ വര്‍ധിച്ച്‌ പവന് 35,400 രൂപയിലേക്ക് എത്തുകയായിരുന്നു. കോവിഡ്

പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില വര്‍ധനയ്ക്കു കാരണം എന്നാണ് വിശീകരണം. വരും ദിവസങ്ങളിലും സ്വർണത്തിന് വില ഉയരാനാണ് സാധ്യത.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …