Breaking News

ലോക്ക് ഡൗണ്‍; ആഗസ്റ്റ് പകുതി വരെ ട്രെയിന്‍ ഓടില്ല: റിസര്‍വേഷന്‍ തുക തിരിച്ച്‌ നല്‍കും

ആഗസ്റ്റ് പകുതി വരെ ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ടാകില്ല. ബുക്ക് ചെയ്ത മുഴുവന്‍ തുകയും തിരിച്ചുനല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ നിര്‍ദേശം നല്‍കി. ഏപ്രില്‍ 14 നോ അതിന് മുമ്പോ ബുക്ക്

ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കാനും ടിക്കറ്റ് തുക പൂര്‍ണ്ണമായും റീഫണ്ട് ചെയ്യാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ പ്രത്യേകം ട്രെയിനുകള്‍ ആരംഭിച്ചിരുന്നെങ്കിലും

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 141 പേർക്കുകൂടി; ഒരു മരണം…

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാണ് സര്‍വീസ് നടത്തുന്നത്. മാസ്‌കുകള്‍, ഫെയ്സ് ഷീല്‍ഡുകള്‍, ഹെഡ് കവറുകള്‍, ഹാന്‍ഡ് ഗ്ലൗസുകള്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവ എല്ലാ സ്റ്റാഫുകള്‍ക്കും നല്‍കിയാണ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്.

ടി.ടി.ഇമാര്‍ ടൈയും കോട്ടും ധരിക്കണമെന്ന് നിര്‍ബന്ധമില്ല. പേരും പദവി സൂചിപ്പിക്കുന്ന ബാഡ്ജും ധരിക്കണമെന്ന് മാത്രമേ നിര്‍ദേശം നല്‍കിയിരുന്നുള്ളു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച

സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേ മാര്‍ച്ച്‌ 25 വരെയുള്ള എല്ലാ ട്രയിനുകളും കാന്‍സല്‍ ചെയ്തിരുന്നു. മെയ് 16നാണ് ട്രയിന്‍ സര്‍വീസ് പുനരാരംഭിച്ചത്.

യാത്ര തിരിക്കുന്ന ദിവസം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ ബുക്ക് ചെയ്തവര്‍ക്ക് റിഫണ്ടിന് പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം വഴി അപേക്ഷിക്കാം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …