Breaking News

കോവിഡ് 19 : സംസ്ഥാനത്ത് ഏതുനിമിഷവും സമൂഹ വ്യാപന സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ..

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏത് നിമിഷവും സമൂഹ വ്യാപനം ഉണ്ടാകാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. തലസ്ഥാനത്ത് കൂടുതല്‍ കരുതല്‍ ആവശ്യമാണ്‌.

അന്യസംസ്ഥാനക്കാര്‍ കൂടുതലായി എത്തുന്നത് തിരുവനന്തപുരത്താണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പരിശോധനാഫലങ്ങള്‍ കൂടുതല്‍ എത്തും തോറും രോഗികളുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ട്.

രഹ്ന ഫാത്തിമയുടെ വിവാദ വീഡിയോ വീണ്ടും ചർച്ചയാകുന്നു; എന്നാല്‍ രഹ്ന ഫാത്തിമ പറയുന്നത്..

ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ പൂട്ടിയിട്ടില്ലെന്നും ആവശ്യാനുസരണം എല്ലാ കേന്ദ്രങ്ങളും ഉപയോഗിക്കാമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഉറവിടം അറിയാത്ത കേസുകള്‍ വര്‍ധിക്കുന്നതും,

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായ 6 ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു. സമ്പര്‍ക്കം വഴി രോഗം ഉണ്ടാകുന്നത് 10 ശതമാനം ആളുകളില്‍ മാത്രമാണ് എന്നതും ആശ്വാസകരമാണെന്നുള്ള കാര്യം ആരോഗ്യ മന്ത്രി അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …