Breaking News

ഓഗസ്റ്റിൽ കേരളത്തിലെ കോവിഡ‍് രോഗികളുടെ എണ്ണം ഞെട്ടിക്കുന്നതാവും; കണക്കുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ…?

സംസ്ഥാനത്ത് കോവിഡ് രോഗീകളുടെ എണ്ണം ആഗസ്റ്റ് പകുതിയോടെ ഞെട്ടിക്കുന്ന തരത്തിലാകുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ആഗസ്റ്റില്‍ 12000 കടക്കുമെന്നാണ്

കണക്ക് കൂട്ടിയിരുന്നത്. ഈ മാസം (ജൂണ്‍) അവസാനത്തോടെ പ്രതിദനം 170 കേസുകള്‍ വരെ പുതിയ കേസുകള്‍ ഉണ്ടാവുമെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ അത് 195 വരെയായി.

കോവിഡ് ആശങ്കയിൽ കേരളം; സംസ്ഥാനത്ത് ഇന്ന് 195 പേർക്ക് കോവിഡ്; 102 പേർ രോഗമുക്തി നേടി…Read more

ഈ തോത് അനുസരിച്ചാണ് വരും ദിവസങ്ങളിലും മുന്നോട്ട് പോവുന്നതെങ്കില്‍ ഓഗസ്റ്റ് പകുതിയോടെ പ്രതീക്ഷിച്ചതിലും കൂടുതല്‍ രോഗികള്‍ സംസ്ഥാനത്തുണ്ടാകും.

സംസ്ഥാനത്ത് രോഗികളുടെ എണ്ണം തുടര്‍ച്ചയായി 100 കടക്കുന്നുണ്ടെങ്കിലും നിലവിലെ മാനദണ്ഡലത്തില്‍ ഉടന്‍ മാറ്റം ആവശ്യമില്ലെന്ന് നിലപാടിലാണ് സര്‍ക്കാര്‍.

കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം പിടിച്ചു നിര്‍ത്താനാകുന്നുണ്ടെന്നാണ് വിലിയിരുത്തല്‍. സമ്പര്‍ക്ക് രോഗവ്യാപനം 5 ശതമാനത്തിന് താഴെ നിര്‍ത്താനായിരുന്നു സര്‍ക്കാറിന്‍റെ ലക്ഷ്യം.

എന്നിരുന്നാലും അന്യ സംസ്ഥനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും ആളുകള്‍ മടങ്ങിയെത്താന്‍ തുടങ്ങിയത് മുതല്‍ ഇതുവരെ രോഗം ബാധിച്ചവരില്‍ സമ്പര്‍ക്കം 9 ശതമാനത്തിനടുത്താണ്.

മടങ്ങിയെത്തിയ 3572ൽ നിന്ന് 312 പേരിലേക്കാണ് രോഗം പകർന്നത്.

സംസ്ഥാനത്തെ രോഗമുകതി നിരക്ക് 51.78 ശതമാനമാണ്. നേരിയ രോഗലക്ഷണം മാത്രം ഉള്ളവരെ പ്രവേശിപ്പിക്കാന്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സംസ്ഥാനത്തുടനീളം സജ്ജമാക്കാന്‍ ഒരുക്കും തുടങ്ങിയിട്ടുണ്ട്.

രോഗത്തിന്‍റെ തോതനുസരിച്ച് രോഗികളെ തരംതിരിച്ചുള്ള ചികിത്സാ സമീപനമാകും അടുത്ത ഘട്ടത്തിലുണ്ടാവുക. ഈ ഘട്ടത്തില്‍ നിന്ന് പരിധിവിട്ടാല്‍ ലക്ഷണമില്ലാത്ത, ആരോഗ്യനില ഗുരുതരമലമലാത്തെ രോഗികളെ വീട്ടില്‍ത്തന്നെ ഇരുത്തി ചികിത്സ നല്‍കുന്ന രീതിയിലേക്ക് മാറിയേക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …