Breaking News

സംസ്ഥാനത്ത് കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തില്‍; അടുത്തത് സമൂഹ വ്യാപനമെന്നും മുഖ്യമന്ത്രി…

കേരളം കൊറോണവൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അടുത്തത് സാമൂഹിക വ്യാപനമാണ്. ഈ വര്‍ഷം അവസാനത്തോടെയേ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം സാധ്യമാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ കൊവിഡ് വ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറത്തു നിന്ന് രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് രോഗം പകരുന്ന ഘട്ടം (സ്‌പൊറാഡിക്), ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുളള രോഗവ്യാപനം (ക്ലസ്റ്റേഴ്‌സ്), വ്യാപകമായ സമൂഹവ്യാപനം.

കേരളം മൂന്നാംഘട്ടത്തിലെത്തി നില്‍ക്കുന്നതായാണ് ഇപ്പോള്‍ മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി.
മലപ്പുറത്തും തിരുവനന്തപുരത്തും മറ്റ് ജില്ലകളിലും ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ട്. സാമൂഹിക വ്യാപനത്തിന്റെ സൂചനയാണിത്.

അത് തടയുന്നതിന് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. 14 ഐ എ എസ് ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍മാരുടെ സഹായത്തിനായി നിയോഗിച്ചു. ആറ് മാസമായി നാം കൊവിഡിനെതിരായ പോരാട്ടത്തിലാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍ക്കുമെല്ലാം തളര്‍ച്ച അനുഭവപ്പെടുന്നത് നാം കാണേണ്ടതുണ്ട്. കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കാതെ ഇടപഴകുന്നതാണ് സമ്ബര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന് കാരണം.

ജനങ്ങളുടെ ഉദാസീനതയാണ് ഇതിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകുക. പ്രതിരോധരംഗത്തെ മടുപ്പിനെക്കുറിച്ച്‌ പറഞ്ഞിരുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ കൊവിഡ് പകര്‍ച്ച കൂടിയപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി.

പഞ്ചായത്തുകളും നഗരസഭകളും ഓണ്‍ലൈനായി പ്രവര്‍ത്തിക്കുകയായിരുന്നു. കുടുംബശ്രീ അടക്കം എല്ലാവരെയും ഏകോപിപ്പിക്കേണ്ട ചുമതല ഇവര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …