Breaking News

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി ; 432 സമ്ബർക്കത്തിലൂടെ രോഗം; 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് കോവിഡ് ഭീതി രൂക്ഷമാകുന്നു. ഇതുവരെയുള്ള ദിവസങ്ങളില്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നാണ്. ഇന്ന് സംസ്ഥാനത്ത് 623 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ 96 പേര്‍ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 432 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 37 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. രോഗബാധിതരായവരില്‍ തിരുവനന്തപുരത്ത് 157 പേര്‍, കാസര്‍ഗോഡ് 74, എറണാകുളം72,

പത്തനംതിട്ട 64, കോഴിക്കോട് 64,ഇടുക്കി 55, കണ്ണൂര്‍ 35,കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19,മലപ്പുറം 18, കൊല്ലം 11, തൃശ്ശൂര്‍ 5, വയനാട് 4. 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 60 ശതമാനം രോഗികള്‍ക്ക് രോഗലക്ഷണമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 196 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …