Breaking News

കേരളം അതീവ ഗുരുതരാവസ്ഥയിലേക്ക്; ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് 481 പേര്‍ക്ക്…

സംസ്ഥാനത്തെ കോവിഡ് ബാധയുടെ പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇന്നത്തെ രോഗികളുടെ എണ്ണം. 722 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് മാത്രം കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു.

സമ്ബര്‍ക്കം വഴി 481 പേര്‍ക്കാണ് ഇന്ന്‍ രോഗം ബാധിച്ചത്, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 62 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്, ഇന്നത്തെ കണക്കോടെ കേരളത്തില്‍ ആകെ രോഗികള്‍ 10275 ആയി.

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ, തിരുവനന്തപുരം 339, കൊല്ലം 42, ആലപ്പുഴ 20, പത്തനംതിട്ട 39, കോട്ടയം 13, ഇടുക്കി 26, എറണാകുളം 57, തൃശൂര്‍ 42, പാലക്കാട് 25, മലപ്പുറം 42, കോഴിക്കോട് 33,

വയനാട് 13, കണ്ണൂര്‍ 23, കാസര്‍കോട് 18. 34 പേരുടെ രോഗ ഉറവിടം സംബന്ധിച്ച്‌ വ്യക്തതയില്ല,12 ആരോഗ്യ പ്രവര്‍ത്തകര്‍,5 ബിഎസ്‌എഫ് ജവാന്മാര്‍,3 ഐടിബിപി ജീവനക്കാര്‍ എന്നിവര്‍ക്കും
രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 228 പേര്‍ രോഗമുക്തി നേടിയപ്പോള്‍ രണ്ട് പേര്‍ മരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …