Breaking News

ചന്തകള്‍ വഴി കൊറോണ; കൊല്ലത്ത് അതീവ ജാഗ്രത വേണ്ട സ്ഥിതി; മേഴ്‌സിക്കുട്ടിയമ്മ

കൊല്ലത്ത് അതീവ ജാഗ്രത വേണ്ട സ്ഥിതിയാണെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. കൊല്ലത്ത് ചന്തകള്‍ വഴിയാണ് കൊറോണ വ്യാപനമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. എല്ല പഞ്ചായത്തുകളിലും നൂറു

കിടക്കകള്‍ വീതം തയാറാക്കുമെന്നും സൗജന്യ റേഷന്‍ നല്‍കുന്നത് തുടരുമെന്നും മന്ത്രി പറഞ്ഞു. മല്‍സ്യബന്ധനത്തിന് അനുമതി നല്‍കാനുള്ള സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്ബര്‍ക്കത്തിലൂടെ ഉള്ള രോഗ വ്യാപനവും ഉറവിടം അറിയാത്ത രോഗികളുടെ എണ്ണവും

വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ കടുത്ത നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. 30 പഞ്ചായത്തുകളെ പൂര്‍ണമായും കണ്ടൈന്റ്‌മെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചവറ, പന്മന ഗ്രാമപഞ്ചായത്തുകള്‍ അതിതീവ്ര നിയന്ത്രണ പ്രദേശങ്ങളാക്കി.

കൊല്ലം, പരവൂര്‍ എന്നീ നഗരസഭകളിലെ ചില വാര്‍ഡുകളിലും തീവ്ര നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്‍പത് പഞ്ചായത്തുകള്‍ റെഡ് സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി.

ഇളമാട് , പോരുവഴി, ശാസ്താംകോട്ട , വെളിയം, അഞ്ചല്‍, അലയമണ്‍, ഏരൂര്‍, വെട്ടിക്കവല, ശൂരനാട് തെക്ക് എന്നീ പഞ്ചായത്തുകളെയാണ് റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …