Breaking News

ആശ്വാസ വാർത്തക്കായ് കാതോർത്ത്‌ ലോകം; കൊവിഡ് വാക്സിൻ പരീക്ഷണ ഫലം ഇന്നറിയാം..

ആശ്വാസ വാർത്തയ്ക്കായ് കാതോർത്ത്‌ ലോകം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്സിന്റെ പ്രാഥമിക പരീക്ഷണഫലം ഇന്ന് പുറത്തുവരും.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലമാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലാകും ഇത് പ്രസിദ്ധീകരിക്കുക.

മൃഗങ്ങളിലും മറ്റും നടത്തിയ പരീക്ഷണങ്ങളില്‍ ഈ വാക്സിന്‍ വിജയമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. നിലവില്‍ ബ്രസീലിലെ മനുഷ്യരിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്.

മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പുതിയ വാക്സിന്‍ കൊവിഡില്‍ നിന്ന് ഇരട്ട സംരക്ഷണം തരുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരുടെ ഉറപ്പ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …