Breaking News

കൊല്ലം ജില്ലയില്‍ ഗുരുതര സാഹചര്യം; ഇന്ന് 79 പേര്‍ക്ക് കോവിഡ്; 74 പേര്‍ക്കും സമ്പര്‍ക്കംവഴി രോഗം..

കൊല്ലം ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമാകുന്നു. ഇന്ന് ജില്ലയില്‍ 79 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കുന്നത്തൂര്‍, കാവനാട് സ്വദേശികളായ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ബിഎസ്എഫ് ജവാനും രോഗം സ്ഥിരീകരിച്ചു. കൂടാതെ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 12 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …