Breaking News

കൊല്ലത്ത് കോവിഡ് – ക്ലസ്റ്റർ സോണുകളിൽ അതീവ ജാഗ്രത; കൂടുതല്‍ വിശദാംശങ്ങൾ..

കൊല്ലം ജില്ലയിലെ കോവിഡ് ക്ലസ്റ്റർ സോണുകളിൽ അതീവ ജാഗ്രത തുടരുന്നു. ജില്ലയിൽ ഇപ്പോൾ 14 ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ചവറ, പന്മന, ശാസ്താംകോട്ട, ഇരവിപുരം, നെടുമ്ബന, കൊട്ടാരക്കര, അഞ്ചൽ, ഏരൂർ, ഇടമുളയ്ക്കൽ, തലച്ചിറ, പൊഴിക്കര, ആലപ്പാട്, ഇളമാട്, ചിതറ എന്നിവയാണ് ജില്ലയിലെ ക്ലസ്റ്ററുകൾ. ക്ലസ്റ്റർ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകി സ്രവപരിശോധനയും ബോധവത്കരണവും തുടരുകയാണ്.
പോസിറ്റീവ് ആയവരുടെ പ്രാഥമിക സമ്ബർക്കപ്പട്ടികയിലുള്ളവർ, രോഗലക്ഷണങ്ങളും ചെറിയ രീതിയിൽ രോഗലക്ഷണങ്ങൾ ഉള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകും. ശ്വാസകോശ രോഗലക്ഷണങ്ങൾ ഉള്ളവർ, ഗർഭിണികൾ, ജയിൽ വാസവുമായി ബന്ധപ്പെട്ടവർ എന്നിവരുടെ സ്രവ പരിശോധനയ്ക്ക് മുൻഗണനയുണ്ട്. ബോധവത്കരണ ഭാഗമായി മൈക്ക് പബ്ലിസിറ്റി, ലഘുലേഖ വിതരണം, പോസ്റ്റർ പതിക്കൽ, സാമൂഹിക മാധ്യമങ്ങൾ, എഫ് എം റേഡിയോ എന്നിവ വഴിയുള്ള ബോധവത്കരണം എന്നിവ തുടരുന്നു. റിവേഴ്‌സ് ക്വാറന്റയിൻ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
ക്ലസ്റ്റർ സോണുകളിൽ നടത്തിയ പരിശോധനയുടെ വിശദാംശങ്ങൾ പോസിറ്റീവ് കേസുകൾ ബ്രായ്ക്കറ്റിൽ.
ശാസ്താംകോട്ട-1930(56),
അഞ്ചൽ-853(17)
ചവറ പന്മന -550(10)
തലച്ചിറ-545(31)
കൊട്ടാരക്കര-471(39)
അഴീക്കൽ(ആലപ്പാട്)-244(36)
പൊഴിക്കര-200(4)
ഏരൂർ-178(25)
ഇരവിപുരം-163(16)
ഇളമാട്-100(9)
ചിതറ-94(10)
നെടുമ്ബന-93(12)
ഇടമുളയ്ക്കൽ-82(9)
സമ്ബർക്കപട്ടിക തയ്യാറാക്കി പട്ടികയിലുള്ളവരെ നിരീക്ഷണ വിധേയമാക്കുന്നുണ്ട്. സംശയമുള്ളവരുടെയും പരിശോധനകൾ തുടരുന്നതും ജാഗ്രത പുലർത്തുന്നതും ശാസ്താംകോട്ട പോലുള്ള സ്ഥലങ്ങളിൽ കോവിഡ് കേസുകൾ കുറയ്ക്കാനായതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …