Breaking News

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഡാം ഷട്ടറുകൾ ഉയർത്തും..

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ഇടുക്കി തുടങ്ങി നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.

ഇന്നലെ രാത്രി തുടങ്ങിയ മഴ പയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്. ചിലയിടങ്ങളിൽ വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. കൊച്ചിയിൽ പള്ളുരുത്തി ഇടക്കൊച്ചി എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.

പനമ്പള്ളി നഗർ, സൗത്ത് കടവന്ത്ര, എംജി റോഡ് എന്നിവിടങ്ങളിലും വെള്ളം നിറഞ്ഞു. മഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയേക്കും.

ചില ഡാമുകളുടെ ഷട്ടറുകൾ ഇതിനകം ഭാഗികമായി ഉയർത്തിക്കഴിഞ്ഞു. മഴ കനത്താൽ പത്തനംതിട്ട മണിയാർ അണക്കെട്ടിലെ ഷട്ടറുകൾ 5 മുതൽ 10 സെന്റ് മീറ്റർ വരെ ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പമ്പയാറിന്റെയും കക്കിട്ടാറിന്റെയും തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കടലിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതുകൊണ്ട് മത്സ്യബന്ധനത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …