Breaking News

ഇന്ത്യയിൽ കൊറോണ വാക്‌സിൻ പരീക്ഷിക്കാൻ അനുമതി; പരീക്ഷണം ആദ്യം നടക്കുന്നത് ഈ സംസ്ഥാനത്ത്..

ഓക്‌സഫഡ് സർവകലാശാല കൊറോണയ്‌ക്കെതിരെ വികസിപ്പിച്ച കോവ്ഷീൽഡ് എന്ന വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ പൂനെയിലെ സെറം

ഇൻസ്റ്റിറ്റിയൂട്ടിന് കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകി. വാക്‌സിന്റെ അന്തിമ പരീക്ഷണം മനുഷ്യരിൽ നടത്താൻ വേണ്ടിയാണിത്. സെറം ഇൻസ്റ്റിറ്റിയൂട്ട്

പൂനെയും മുംബൈയും അടക്കം രാജ്യത്തെ 20 കേന്ദ്രങ്ങളിലായി, 1600 പേരിലാകും വാക്‌സിൻ പരീക്ഷിക്കുക.  പരീക്ഷണം സംബന്ധിച്ച്‌ സെറം ഇൻസ്റ്റിറ്റിയൂട്ട് സമർപ്പിച്ച നിർദ്ദേശങ്ങൾ പഠിച്ച വിദഗ്ധ സമിതി ഇവരെ മരുന്നു പരീക്ഷണത്തിന് അനുവദിക്കാൻ വെള്ളിയാഴ്ച ശുപാർശ ചെയ്തിരുന്നു. ശുപാർശ പരിഗണിച്ച ഡ്രഗ്‌സ് കൺട്രോളർ ഓഫ് ഇന്ത്യ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ച ശേഷം അനുമതി നൽകുകയായിരുന്നു.

പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും ഹൈദരാബാദിലെ ഭാരത് ബയോടെക്കും ചേർന്ന് നിർമ്മിച്ച ഇന്ത്യൻ വാക്‌സിന്റെ പരീക്ഷണവും ഇന്ത്യയിലെ തെരഞ്ഞെടുത്ത 16 കേന്ദ്രങ്ങളിൽ നടക്കുന്നുണ്ട്.

ഓക്‌സ്ഫഡ് സർവകലാശാലയും സ്വീഡിഷ് ബ്രിട്ടീഷ് സ്ഥാപനമായ ആസ്ട്രസെനക്കയും ചേർന്നാണ് കോവ്ഷീൽഡ് വികസിപ്പിച്ചത്. വരുമാനം കുറഞ്ഞ രാജ്യങ്ങൾക്കുവേണ്ടി ഈ വാക്‌സിൻ ഉത്പാദിപ്പിക്കാനുള്ള കരാർ സെറം ഇൻസ്റ്റിറ്റിയൂട്ട് കരസ്ഥമാക്കിയിരുന്നു.

ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും പരീക്ഷണങ്ങളുടെ വിശദമായ ഡേറ്റാ ലഭിച്ച ശേഷമേ വാക്‌സിൻ ഇന്ത്യയിൽ നിർമിക്കാൻ അനുമതി നൽകു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …