Breaking News

Business

ലോകസമ്പന്നരില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോണ്‍ മസ്‌ക്

ആഗോള ശതകോടീശ്വര പട്ടികയിൽ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്. 18,700 കോടി ഡോളർ ആസ്തിയുമായി ബ്ലൂംബെർഗ് പട്ടികയിൽ ഒന്നാമതെത്തിയ മസ്ക്കിന് 2023ൽ ഇതുവരെ സമ്പത്തില്‍ 5,000 കോടി ഡോളറിൻ്റെ വർധനയുണ്ടായി. 18,500 കോടി ഡോളർ ആസ്തിയുള്ള ഫ്രഞ്ച് വ്യവസായി ബെർണാഡ് അര്‍നോയെയാണ് മസ്ക് മറികടന്നത്. ആമസോണിന്‍റെ ജെഫ് ബിസോസ് 11700 കോടി ഡോളർ ആസ്തിയുമായി മൂന്നാം സ്ഥാനത്താണ്. ടെസ്ലയുടെ ഓഹരി വില വർദ്ധിച്ചതിനാലാണ് മസ്കിന്‍റെ ആസ്തി വർദ്ധിച്ചത്. നിലവിൽ ടെസ്ലയിൽ …

Read More »

5681.98 കോടിയുടെ 64 പദ്ധതികള്‍ക്ക് അനുമതി; തീരുമാനം കിഫ്ബി ബോര്‍ഡ് യോഗത്തിൽ

കിഫ്ബിയുടെ 45-ാമത് ബോർഡ് യോഗത്തിൽ 5,681.98 കോടിയുടെ 64 പദ്ധതികൾക്ക് അംഗീകാരം. ഫെബ്രുവരി 25ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ 80,352.04 കോടിയുടെ 1057 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നൽകിയത്. പൊതുമരാമത്ത്‌ വകുപ്പിന്‌ കീഴില്‍ റോഡുവികസന പദ്ധതികള്‍ക്കുള്ള സ്ഥലമേറ്റെടുപ്പുള്‍പ്പടെ 3414.16 കോടിയുടെ 36 പദ്ധതികള്‍ക്കും ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32.17 കോടിയും, കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി എളംകുളം സിവറേജ്‌ പ്ലാന്‍റിന് 341.97 കോടിയും അടക്കം 3414.16 …

Read More »

അദാനി ഗ്രൂപ്പിന് വായ്പ നൽകാൻ തയ്യാറെന്ന് ബാങ്ക് ഓഫ് ബറോഡ

അദാനി ഗ്രൂപ്പിന് വായ്പ നൽകാൻ തയ്യാറെന്ന് ബാങ്ക് ഓഫ് ബറോഡയുടെ സിഇഒ സഞ്ജീവ് ഛദ്ദ. ധാരാവി ചേരിയുടെ പുനർനിർമ്മാണത്തിനടക്കം വായ്പ നൽകാൻ ബാങ്ക് തയ്യാറാണ്. അദാനി ഓഹരികളുടെ വില ഇടിയുന്നതിൽ ആശങ്കയില്ല. ഈടിന്‍റെ അടിസ്ഥാനത്തിലാണ് ബാങ്ക് വായ്പ നൽകുന്നതെന്നും സഞ്ജീവ് ഛദ്ദ ഒരു അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ അദാനി ഗ്രൂപ്പിന് നൽകിയ വായ്പ തുക വെളിപ്പെടുത്താൻ സിഇഒ തയ്യാറായില്ല. അടുത്ത മാസം കാലാവധി തീരുന്ന 50 കോടി രൂപയുടെ വായ്പകൾ …

Read More »

ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ല, പുതിയ നിയമനങ്ങള്‍ നടത്തും; ടിസിഎസ്

മുംബൈ: ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ലെന്ന് ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ആരെയും പിരിച്ച് വിടില്ലെന്ന് ടിസിഎസിന്‍റെ ചീഫ് എച്ച്ആർ ഓഫീസർ മിലിന്ദ് ലക്കഡ് അറിയിച്ചു. ജീവനക്കാരെ നിയമിച്ച് കഴിഞ്ഞാൽ ദീർഘകാല കരിയറിനായി അവരെ പരിശീലിപ്പിക്കുക എന്നതാണ് ടിസിഎസിന്‍റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു. മാന്ദ്യ ഭീഷണിയെത്തുടർന്ന് ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്ന സമയത്താണ് ടിസിഎസിന്‍റെ തീരുമാനം. വളരെയധികം നിയമനങ്ങൾ നടത്തിയതിനാലാണ് കമ്പനികൾക്ക് ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടി വന്നതെന്നും മിലിന്ദ് ചൂണ്ടിക്കാട്ടി. …

Read More »

മെറ്റ വെരിഫൈഡ്; പെയ്ഡ് സബ്സ്ക്രിപ്ഷൻ ആരംഭിക്കാനൊരുങ്ങി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും

സാൻഫ്രാൻസിസ്കോ: ട്വിറ്ററിന് പിന്നാലെ പെയ്ഡ് സബ്സ്ക്രിപ്ഷനുമായി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും. മെറ്റ വെരിഫൈഡ് എന്ന പേരിൽ പെയ്ഡ് സേവനം ആരംഭിക്കുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ഞായറാഴ്ച പ്രഖ്യാപിച്ചു. പുതിയ സബ്സ്ക്രിപ്ഷൻ പോളിസി അനുസരിച്ച്, അക്കൗണ്ടുകൾ വെരിഫൈ ചെയ്യാൻ ഒരാൾ പ്രതിമാസം 11.99 ഡോളർ നൽകണം. ഈ പുതിയ സവിശേഷത സേവനത്തിന്‍റെ ആധികാരികതയും സുരക്ഷയും വർദ്ധിപ്പിക്കുമെന്ന് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സക്കർബർഗ് പോസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഈ ആഴ്ച തന്നെ മെറ്റ …

Read More »

ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പൂര്‍ണ്ണമായും ഇന്ന് തന്നെ നൽകുമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാര കുടിശ്ശിക ഇന്ന് തന്നെ നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 16,982 കോടി രൂപയുടെ കുടിശ്ശിക ഇന്ന് തന്നെ സംസ്ഥാനങ്ങൾക്ക് കൈമാറുമെന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ധനമന്ത്രി പറഞ്ഞു. നിലവിൽ നഷ്ടപരിഹാര ഫണ്ടിൽ ഈ തുക ലഭ്യമല്ലാത്തതിനാൽ കേന്ദ്രം സ്വന്തം പോക്കറ്റിൽ നിന്നാണ് ഇത് അനുവദിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഭാവിയിൽ ശേഖരിക്കുന്ന നഷ്ടപരിഹാര സെസിൽ നിന്ന് ഈ തുക ഈടാക്കുമെന്നും ധനമന്ത്രി …

Read More »

453 ജീവനക്കാരെ ഇ-മെയിലിലൂടെ പിരിച്ചുവിട്ട് ഗൂഗിൾ ഇന്ത്യ

ന്യൂഡൽഹി: കൂട്ട പിരിച്ചുവിടൽ നടത്തി ഗൂഗിൾ ഇന്ത്യയും. ഇന്ത്യയിൽ 453 ജീവനക്കാരെയാണ് ഗൂഗിൾ പിരിച്ചുവിട്ടത്. പിരിച്ചുവിട്ട വിവരം ഇമെയിൽ വഴിയാണ് ജീവനക്കാരെ അറിയിച്ചത്. വ്യാഴാഴ്ച രാത്രിയാണ് പിരിച്ചുവിടൽ ഇ-മെയിൽ ജീവനക്കാർക്ക് ലഭിച്ചത്. ഗൂഗിൾ ഇന്ത്യ വൈസ് പ്രസിഡന്‍റ് സഞ്ജയ് ഗുപ്തയാണ് ഇ-മെയിൽ അയച്ചത്. പിരിച്ചുവിടലിന്‍റെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്ന് സിഇഒ സുന്ദർ പിച്ചൈ പറഞ്ഞതായി ഇ-മെയിലിൽ പറയുന്നു. അതേസമയം, ആഗോളതലത്തിൽ 12,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഗൂഗിൾ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. …

Read More »

ഇന്ത്യയിലെ ട്വിറ്റർ ഓഫീസുകൾ പൂട്ടി; നടപടി സാമ്പത്തിക പ്രതിസന്ധി മൂലം

ന്യൂഡൽഹി: ഇന്ത്യയിലെ ട്വിറ്റർ ഓഫീസുകൾ അടച്ചുപൂട്ടി. ഡൽഹി, മുംബൈ ഓഫീസുകളാണ് അടച്ചത്. ഈ ഓഫീസുകളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി നിർദ്ദേശിച്ചതായാണ് വിവരം. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രതിസന്ധി നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ ഇന്ത്യയിലെ ഓഫീസുകൾ അടച്ചിടുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഇന്ത്യയിലെ രണ്ടിടങ്ങളിലെ ട്വിറ്റർ ഓഫീസുകൾ അടച്ചത്. അതേസമയം, ബെംഗളൂരുവിലെ ഓഫീസ് നിലനിർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധി …

Read More »

പ്രീ സീരീസ് എ റൗണ്ടില്‍ വിയോമയുടെ 10% ഓഹരി സ്വന്തമാക്കി കൊളോസ വെഞ്ച്വേഴ്‌സ്

മുംബൈ: സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന കൊളോസ വെഞ്ച്വേഴ്സ് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പായ വിയോമ മോട്ടോഴ്സിൽ നിക്ഷേപം നടത്തുന്നു. പ്രീ-സീരീസ് എ റൗണ്ടിൽ കൊളോസ വിയോമയുടെ 10% ഓഹരി സ്വന്തമാക്കി. നിലവിലുള്ള നിക്ഷേപകരായ ബിആർടിഎസ്ഐഎഫും ഈ റൗണ്ടിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ഒറ്റ ചാർജിൽ 400 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന സ്മാർട്ട് ഇലക്ട്രിക് ഇരുചക്ര വാഹനമാണ് വിയോമ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. ഓട്ടത്തിനിടയിൽ തനിയെ ചാർജ് ചെയ്യാവുന്ന സാങ്കേതിക വിദ്യയുമായാണ് പുതിയ വാഹനം പുറത്തിറക്കിയിരിക്കുന്നത്. …

Read More »

എയർ ഇന്ത്യയ്ക്ക് പിന്നാലെ ആകാശ എയർ; വലിയ വിമാനങ്ങൾക്ക് ഓർഡർ നൽകാൻ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ വലിയ വിമാനങ്ങൾക്ക് ഓർഡർ നൽകാൻ ഒരുങ്ങുന്നെന്ന് റിപ്പോർട്ട്. ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോഫസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബജറ്റ് വിമാനക്കമ്പനികളുമായി മത്സരിച്ച ആകാശ എയർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്. ആകാശയ്ക്ക് അന്താരാഷ്ട്ര സർവീസുകൾ നടത്താൻ വലിയ വിമാനങ്ങൾ ആവശ്യമാണ്. ആരംഭിച്ച് 200 ദിവസം പൂർത്തിയാക്കിയ എയർലൈൻ നിലവിൽ 17 ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. 72 മാക്സ് വിമാനങ്ങൾ വാങ്ങാൻ …

Read More »