Breaking News

Gulf

സ്വകാര്യ തൊഴിൽ മേഖലയിലെ സ്വദേശിവത്കരണം; കരട് നിയമത്തിന് മന്ത്രിസഭാ അംഗീകാരം

ദോ​ഹ: സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ സ്വദേശിവൽക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽഥാനിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കരടിന് അംഗീകാരം നല്കിയത്. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്കും സർക്കാരിനും മന്ത്രിസഭ ഐക്യദാർഢ്യവും അനുശോചനവും അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രിസഭ ആശംസിച്ചു. സ്വകാര്യ …

Read More »

കുവൈത്തിൽ ശൈത്യ തരംഗത്തിന് സാധ്യത; താപനില ഗണ്യമായി കുറഞ്ഞേക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വാരാന്ത്യത്തിൽ ശൈത്യ തരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മരുഭൂമി കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര പ്രദേശത്ത് താപനില 3 ഡിഗ്രി സെൽഷ്യസിൽ താഴെയെത്താൻ സാധ്യതയുണ്ട്. സൈബീരിയൻ പർവതനിരകളിൽ നിന്നുള്ള തണുത്ത കാറ്റാണ് ഇതിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു. വെള്ളി, ശനി ദിവസങ്ങളിൽ അതിരാവിലെ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷിയിടങ്ങളിലും മരുഭൂമികളിലും താപനില 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെയാകും. …

Read More »

ഹുവാവെ ഉത്പ്പന്നങ്ങളുടെ സുരക്ഷ; സൗദിയിൽ മുന്നറിയിപ്പ്

ജിദ്ദ: സൗദി സൈബർ സുരക്ഷാ വിഭാഗം ഹുവാവെ ഉത്പ്പന്നങ്ങളുടെ സുരക്ഷയെ കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. സുരക്ഷാ മുൻകരുതലുകൾ ലംഘിച്ച് ഹുവാവേ ഉത്പ്പന്നങ്ങളുടെ സോഫ്റ്റുവെയറുകളിലേക്ക് ഹാക്കർമാർക്ക് പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലുള്ള സുരക്ഷാ പഴുതുകളുണ്ടെന്നും പഴുതുകളുള്ള വേർഷന് പകരം പുതിയ വേർഷൻ അപ്‌ഡേറ്റ് ചെയ്യാൻ നിർദേശിച്ചു കൊണ്ട് ഹുവാവെ നൽകിയ വിശദീകരണം ശ്രദ്ധിക്കണമെന്നും അധികൃതർ നൽകിയ മുന്നറിയിപ്പിൽ പറയുന്നു. സുരക്ഷാവീഴ്ച ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അത് പരിഹരിക്കാനുള്ള സോഫ്റ്റുവെയർ അപ്ഡേറ്റ് പൂർത്തിയാക്കിയതായി കമ്പനി …

Read More »

ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; ഏഴ് പേരെ അറസ്റ്റ് ചെയ്തു

മ​സ്ക​ത്ത് ​: വൻ തോതിൽ മയക്കുമരുന്നുമായി ഏഴ് പേർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിൽ. ഇവരിൽ നിന്ന് 39,000ലധികം ക്യാപ്റ്റഗൺ ഗുളികകളും ഹാഷീഷും പിടിച്ചെടുത്തു. അറസ്റ്റിലായവർ അറബ് പൗരത്വമുള്ളവരും അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധമുള്ളവരുമാണ്. ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Read More »

ടൂർ ഓഫ് ഒമാൻ ഫെബ്രുവരി 11 മുതല്‍; പ്രധാന ആകർഷണമായി സൈക്കിൾ റൈഡിങ്

മ​സ്‌​ക​ത്ത്: ടൂ​ർ ഓ​ഫ്​ ഒ​മാ​ന്‍റെ 12-ാമത് പതിപ്പ് ഫെബ്രുവരി 11 ന് ആരംഭിക്കും. സൈക്കിൾ റൈ​ഡ​ര്‍മാ​ര്‍ ജബൽ അഖ്ദാറിന്‍റെ ചരിവുകളിലൂടെ കടന്നുപോകും എന്നതാണ് ഈ വർഷത്തെ റൗണ്ടിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇതിൽ 6 കിലോമീറ്റർ ദൂരം 10 ശതമാനത്തിലധികം ചെരിവുള്ളതാണ്. നേരത്തെ ടൂ​ർ ഓ​ഫ്​ ഒ​മാ​ൻ മ​ത്ര കോർണിഷിലാണ് ന​ടക്കാ​റു​ണ്ടാ​യി​രു​ന്ന​ത്. അഞ്ച് ദിവസം നീളുന്നതാണ് ടൂ​ർ ഓ​ഫ്​ ഒ​മാ​ൻ. മി​ഡി​ലീ​സ്റ്റി​ല്‍ സൈ​ക്ലി​ങ്​ സീ​സ​ണി​ന്റെ ആ​രം​ഭ​ത്തി​നു കൂ​ടി​യാ​ണ് ഒ​മാ​ന്‍ വേ​ദി​യാ​കു​ന്ന​ത്. പുതിയ …

Read More »

ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത; കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം

ദോഹ: ഇന്ന് മുതൽ ഖത്തറിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. താപനില വീണ്ടും കുറയും. കാറ്റ് ശക്തമാകുന്നതോടെ രാജ്യത്തിന്‍റെ തെക്കൻ ഭാഗത്ത് തണുപ്പ് കൂടും. ഈ ആഴ്ച്ചയുടെ അവസാനം വരെ ശക്തമായ കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കടലിൽ പോകുന്നവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Read More »

ജൂലൈ 1ന് മുൻപ് 1% സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത കമ്പനികൾക്ക് 7000 ദിർഹം പിഴ

ദുബായ്: ജൂലൈ ഒന്നിന് മുമ്പ് ഒരു ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് 7,000 ദിർഹം പിഴ ചുമത്തുമെന്ന് മാനവ വിഭവശേഷി മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ. നേരത്തെ, ഒരു വർഷം മുഴുവൻ കണക്കെടുപ്പിന് ശേഷമാണ് നടപടിയെങ്കിൽ, ഇനി മുതൽ അർദ്ധ വാർഷിക കണക്കെടുപ്പ് നടത്തുകയും പിഴ ഈടാക്കുകയും ചെയ്യും. കമ്പനിയിലെ മൊത്തം ജീവനക്കാരുടെ ഒരു ശതമാനമാക്കി ഒരാൾക്ക് 7,000 ദിർഹമാണ് പിഴ. 10 സ്വദേശികൾക്ക് നിയമനം …

Read More »

തുർക്കിക്കും സിറിയക്കും 100 മില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്ത് യുഎഇ

ദുബൈ: തുർക്കിക്കും സിറിയയ്ക്കും സഹായവുമായി യുഎഇ. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇരു രാജ്യങ്ങൾക്കും സഹായമായി 100 മില്യൺ ഡോളർ (800 കോടി രൂപ) നൽകുമെന്ന് പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സിറിയയ്ക്ക് 50 ദശലക്ഷം ദിർഹം (110 കോടി രൂപ) സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശത്ത് …

Read More »

യുഎഇയിൽ മൂടൽമഞ്ഞ്; റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു

ദുബായ്: യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻസിഎം). മൂടൽമഞ്ഞിനെ തുടർന്ന് റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. അബുദാബിയിലും ദുബായിലും ഉയർന്ന താപനില യഥാക്രമം 31 ഡിഗ്രി സെൽഷ്യസ്, 30 ഡിഗ്രി സെൽഷ്യസ് വരെ എത്തും. തലസ്ഥാനത്തെ കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസും ദുബായിൽ താപനില 18 ഡിഗ്രി സെൽഷ്യസുമായി കുറയും.

Read More »

വാരാന്ത്യത്തിൽ കുവൈറ്റിൽ താപനില കുറയും; 3 ഡിഗ്രി സെൽഷ്യസിലേക്ക്

കുവൈറ്റ് സിറ്റി : വാരാന്ത്യത്തിൽ കുവൈറ്റിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കുറഞ്ഞ താപനില 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മരുഭൂമികളിൽ താപനിലയിൽ നല്ല കുറവ് രേഖപ്പെടുത്തും. അതേസമയം ‘സ്കോർപിയൻ സീസൺ’ ഫെബ്രുവരി 10ന് ആരംഭിച്ച് മാർച്ച് 20 വരെ തുടരും. ഈ സീസണിലെ അവസാന ദിവസങ്ങളിൽ കാലാവസ്ഥ ചൂടുള്ളതായിരിക്കുമെന്നും കുവൈറ്റ് ജ്യോതിശാസ്ത്രജ്ഞനും ചരിത്രകാരനുമായ അഡെൽ അൽ സദൂൺ പറഞ്ഞു.

Read More »