Breaking News

Movies

വഞ്ചിച്ച് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു, ഇപ്പോൾ കുഞ്ഞുമായി ഉറക്കം റെയിൽവേ സ്റ്റേഷനിൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തി യുവതി

സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി യെസ്മ ഓടിടി പ്ലാറ്റ്ഫോമിനെതിരെ മലപ്പുറം സ്വദേശിയായ യുവതിയും രംഗത്ത്. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന ആരോപണവുമായി യുവാവും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയും ഓടിടി പ്ലാറ്റ്ഫോം ആയ യെസ്മയ്ക്കെതിരെ രംഗത്ത് വന്നത്. അശ്ലീല വെബ് സീരിസിന്റെ ചതിക്കുഴിയില്‍ വീണതോടെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെ ഗുരുതര …

Read More »

എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമയായി ‘പഥേർ പാഞ്ചാലി’ തിരഞ്ഞെടുത്തു; പട്ടികയിൽ ഒരു മലയാള ചിത്രവും..

എക്കാലത്തെയും മികച്ച പത്ത് ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്തിറക്കി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് അഥവാ ഫിപ്രസ്കി. ഇന്ത്യയിലെ മുപ്പത് അംഗങ്ങൾക്കിടയിൽ നടത്തിയ രഹസ്യ വോട്ടെടുപ്പിലൂടെയാണ് ഈ പത്ത് സിനിമകൾ കണ്ടെത്തിയത്. അഞ്ച് ഹിന്ദി സിനിമകളും മൂന്ന് ബംഗാളി സിനിമകളും മലയാളം, കന്നഡ ഭാഷകളിൽ നിന്ന് ഓരോ സിനിമകളും വീതമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സത്യജിത് റേയുടെ പഥേർ പാഞ്ചാലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അടൂർ ​ഗോപാലക‍ൃഷ്ണന്റെ സംവിധാനത്തിൽ …

Read More »

ലക്കി സിംഗിനെ പ്രേക്ഷകർ സ്വീകരിച്ചോ, മോൺസ്റ്ററിന്റെ ആദ്യ പ്രതികരണങ്ങൾ…!

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ തിയേറ്ററുകളിലെത്തിക്കഴിഞ്ഞു. ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ചിത്രം ഏറ്റുവാങ്ങുന്നത്. മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഇത് വെറുതെയായില്ലെന്നാണ് ആദ്യ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റുകളിൽ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകൻറെ അണിയറക്കാർ വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതാണ് ആ പ്രതീക്ഷയ്ക്കു പിന്നിലുള്ള ആദ്യ കാരണം. പുലിമുരുകനു ശേഷം ആദ്യമായി ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത് …

Read More »

കെജിഎഫ് നിർമ്മാതാക്കളും സുധ കൊങ്കരയും തമ്മിലുള്ള ചിത്രം; സിമ്പുവും കീർത്തി സുരേഷും നായികാ-നായകന്മാർ..

സംവിധായിക സുധ കൊങ്കരയും കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസും ഒന്നിക്കുന്നു എന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ കീർത്തി സുരേഷും സിമ്പുവും പ്രധാന കഥാപാത്രങ്ങളാകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇരുവരും ഇതാദ്യമായാണ് ഒന്നിക്കുന്നത്. നേരത്തെ ‘മാനാട്’ എന്ന ചിത്രത്തിനായി കീർത്തിയെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. സുധ കൊങ്കര ചിത്രത്തിൽ ഇവർ ഭാഗമാകുന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. സുധ കൊങ്കരയും ഹോംബാലെ ഫിലിംസും ചേർന്നാകും പുതിയ ചിത്രം നിർമ്മിക്കുക. …

Read More »

ദിലീപിന് ഇന്ന് നിർണ്ണായകം: ആവശ്യം കോടതി അംഗീകരിച്ചാല്‍ അതിജീവിതയ്ക്ക് തിരിച്ചടി

നടി ആക്രമിക്കപ്പെട്ട കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയില്‍. കേസിലെ എട്ടാംപ്രതിയായ ദിലീപ് നല്‍കിയ ഹർജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. കേസിലെ വിചാരണ സമയ ബന്ധിതമായി തീർക്കാന്‍ വിചാരണ കോടതിക്ക് നിർദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് ദിലീപിന്റെ ഹർജി. ഇതേ തുടർന്ന് വിചാരണ എത്ര കാലത്തിനുള്ള പൂർത്തിയാക്കാന്‍ സാധിക്കുമെന്നതില്‍ സുപ്രീംകോടതി നേരത്തെ വിചാരണക്കോടതിയുടെ റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തില്‍ വിചാരണ കോടതി നല്‍കിയ മറുപടിയും ഇന്ന് സുപ്രീംകോടതിക്ക് മുന്നിലെത്തും. കേസിലെ വിചാരണക്ക് അടുത്ത …

Read More »

ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങി മോളി കണ്ണമാലി…

അഭിനയിച്ചത് വളരെക്കുറിച്ച് സിനിമകളിലും സീരിയലുകളിലുമാണെങ്കിലും മലയാള സിനിമാ ലോകത്ത് തന്റേതായ സവിശേഷ ഇടം കണ്ടെത്തിയ നടിയാണ് മോളി കണ്ണമാലി. കണ്ണമാലിയുടെ തനത് ഭാഷയും വ്യത്യസ്ത അഭിനയരീതിയും കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന നടി ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ടുമാറോ എന്ന് പേരിട്ടിരിക്കുന്ന ആന്തോളജി ചിത്രത്തിലാണ് മോളി ഒരു പ്രധാന വേഷം കൈകാര്യം ചെയ്യാന്‍ പോകുന്നത്. ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയ ആന്താളജി ചിത്രത്തില്‍ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. അവര്‍ക്കൊപ്പമാണ് ഇംഗ്ലീഷ് …

Read More »

‘സിനിമയില്‍ പുരുഷന്‍മാര്‍ക്കും പ്രശ്‌നമുണ്ട്; വനിതാ സംവിധായകരുടെ എണ്ണം കൂടിയാല്‍ പ്രശ്നങ്ങള്‍ കൂടുകയേയുള്ളൂ’; ഷൈന്‍ ടോം ചാക്കോ

സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും പ്രശ്നമുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ. സ്ത്രീകള്‍ക്ക് മാത്രമായി സിനിമയില്‍ പ്രശ്നമില്ലെന്നും അങ്ങനെ സംസാരിക്കുന്നതില്‍ അര്‍‌ഥമില്ലെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. വിചിത്രം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നും താരം. പുരുഷന്മാര്‍ക്കും സിനിമയില്‍ പ്രശ്നമുണ്ട്. എത്ര ആളുകള്‍ നടനാകാന്‍ വരുന്നതെന്നും എന്നിട്ട് എത്രപേര്‍ നടന്മാരാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ സ്ത്രീ പ്രാതിനിധ്യം കൂടിയാല്‍ വിവേചനം അവസാനിക്കുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം. …

Read More »

വിജയ്‌യുടെ മകന്‍ സംവിധായകനാവുന്നു നായകനായ് എത്തുന്നത് ഈ സൂപ്പർ താരം

വി​ജ​യ്‌​യു​ടെ​ ​മ​ക​ന്‍​ ​ജേ​സ​ണ്‍​ ​സ​ഞ്ജ​യ് ​സം​വി​ധാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്നു.​ ​അ​ടു​ത്ത​ ​വ​ര്‍​ഷ​മാ​ണ് ​ജേ​സ​ണ്‍​ ​സ​ഞ്ജ​യ് യു​ടെ​ ​സം​വി​ധാ​ന​ ​സം​രം​ഭം ആരംഭിക്കുന്നത്.​ ​വി​ജ​യ് ​സേ​തു​പ​തി​യാ​ണ് ​ചി​ത്ര​ത്തി​ൽ​ ​നാ​യ​കനായ് എത്തുന്നത്.​ ​ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള​ ​കൂ​ടു​ത​ല്‍​ ​വി​വ​ര​ങ്ങ​ള്‍​ ​അ​റി​വാ​യി​ട്ടി​ല്ല.​ ​വി​ജ​യ്‌​യോ​ടൊ​പ്പം​ ​വേ​ട്ടൈ​ക്കാ​ര​ന്‍​ ​എ​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​സ​ഞ്ജ​യ് ​ബാ​ല​ ​താ​ര​മാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ചി​രു​ന്നു.​ ​അ​ഭി​ന​യ​ ​രം​ഗ​ത്ത് ​നി​ന്ന് ​നി​ര​വ​ധി​ ​അ​വ​സ​രം​ ​വ​രു​ന്നു​ണ്ടെ​ങ്കി​ലും​ ​സം​വി​ധാ​ന​മാ​ണ് ​ത​ന്റെ​ ​മേ​ഖ​ല​യെ​ന്നാ​ണ് ​സ​ഞ്ജ​യ് യു​ടെ​ ​തീ​രു​മാ​നം.​ ​ല​ണ്ട​നി​ല്‍​ ​വി​ഷ്വ​ല്‍​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍​ ​വി​ദ്യാ​ര്‍​ത്ഥി​യാ​ണ്.

Read More »

38 കോടി ആദ്യദിന കളക്ഷനുമായി ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

മലയാള ചിത്രം ‘ലൂസിഫര്‍’ന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ചിത്രം ആദ്യദിനം വാരിയത് 38 കോടിയാണ്. സിനിമയുടെ ആഗോള കളക്ഷനാണിത്. ആന്ധ്രപ്രദേശ്‌ തെലങ്കാനയില്‍ നിന്നും 23 കോടിയാണ് ഗ്രോസ് കളക്ഷന്‍ നേടിയത്. അതേസമയം അവധി ദിനങ്ങള്‍ ആയിട്ടുകൂടി പ്രതീക്ഷിച്ച കലക്ഷന്‍ സിനിമയ്ക്കു ലഭിച്ചില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ തിയേറ്ററുകളിലെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. റാം ചരണ്‍, ആര്‍.ബി. ചൗദരി, എന്‍.വി. പ്രസാദ് …

Read More »

അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ടിട്ട് രാവിലെ എത്തേണ്ട നായകന്‍ ഉച്ചക്ക് ഒരു മണിക്ക് വന്നാല്‍ എങ്ങനെ സഹിക്കും, താൻ അവർക്കൊപ്പമെന്ന് ഹരീഷ് പേരടി

ഓണ്‍ലൈന്‍ അവതാരകയോട് മോശമായിപ്പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസി നിര്‍മ്മാതാക്കളുടെ സംഘടനയുടെ വിലക്ക് നേരിടുകയാണ്. നടന്‍ മാപ്പ് പറയുകയും പരാതിക്കാരി പരാതി പിന്‍വലിക്കുകയും ചെയ്തെങ്കിലും വിലക്ക് ചെറിയൊരു കാലയളവിലേക്ക് തുടരുമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത്. സംഭവത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം- ‘സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ടിട്ട് രാവിലെ എത്തേണ്ട നായക നടന്‍ ഉച്ചക്ക് ഒരു മണിക്ക് എത്തിയാല്‍ …

Read More »