Breaking News

Politics

ബ്രഹ്മപുരം തീപിടുത്തം; മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രത്യേക പ്രസ്താവന നടത്തും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നാളെ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. വിഷയത്തിൽ അദ്ദേഹം ഇതുവരെ പ്രതികരണമൊന്നും അറിയിച്ചിട്ടില്ലായിരുന്നു. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ജനങ്ങളുടെയും മൃഗങ്ങളുടെയും രക്തത്തിലെ ഡയോക്സിൻ അളവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നല്കിയിട്ടുണ്ട്. തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം …

Read More »

പ്രശ്നം കനക്കുന്നു; സുധാകരനെതിരെ നിലപാടിലുറച്ച് എംപിമാർ, ഖർഗെയെ കണ്ട് പരാതി അറിയിക്കും

ദില്ലി: താക്കീത് ചെയ്ത കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെതിരെ നിലപാട് കടുപ്പിച്ച് എം.പിമാർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് പരാതി നൽകും. വൈകിട്ട് പാർലമെന്‍റിലാണ് യോഗം. അതേസമയം തർക്കം പരിഹരിക്കാനുള്ള ശ്രമത്തിലാണ് എ.ഐ.സി.സി നേതൃത്വം. പരാതി ഉന്നയിച്ച എം.പിമാരെയും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെയും കെ.സി വേണുഗോപാൽ ചർച്ചയ്ക്ക് വിളിപ്പിച്ചു. ഇനി മത്സരിക്കാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് കെ മുരളീധരൻ ആവർത്തിച്ചു. ഇന്നലെ കെസി വേണുഗോപാലിനെ കണ്ട ഏഴ് എംപിമാരും കെ സുധാകരനെതിരെ …

Read More »

വിവാഹം വെറുമൊരു ആഘോഷമല്ല, സംസ്കാരമാണ്; സ്വവ‍ര്‍ഗ വിവാഹത്തിൽ കേന്ദ്രത്തോട് യോജിച്ച് ആർഎസ്എസ്

ദില്ലി: സ്വവർഗ വിവാഹം സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടിനോട് യോജിച്ച് ആർഎസ്എസ്. വിവാഹം ഒരു സംസ്കാരമാണെന്നും അത് വെറുമൊരു ആഘോഷമല്ലെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പറഞ്ഞു. ഹിന്ദു ആചാരപ്രകാരം വിവാഹം ലൈംഗിക ആസ്വാദനത്തിനോ കരാറിനോ വേണ്ടി മാത്രമല്ലെന്നും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ദത്താത്രേയ ഹൊസബലേ ചൂണ്ടിക്കാട്ടി. സ്വവർഗ വിവാഹം ഇന്ത്യയിലെ വിവാഹത്തിനും കുടുംബ സങ്കൽപ്പത്തിനും വിരുദ്ധമാണെന്നായിരുന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. …

Read More »

‘ഓസ്കാറിന്റെ ക്രെഡിറ്റ് എടുക്കരുത്’: ബിജെപിയോട് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ഓസ്കാറിൽ ഇന്ത്യ ഇരട്ട വിജയം നേടിയതിന്‍റെ ക്രെഡിറ്റ് ദയവായി എടുക്കരുതെന്ന് ബിജെപിയോട് കോൺഗ്രസ് ദേശീയ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ. ഓസ്കാറിൽ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയികളെ അഭിനന്ദിച്ച അദ്ദേഹം ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്ന് പറഞ്ഞു. വിജയികളുടെ ദക്ഷിണേന്ത്യൻ ബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടി. ശേഷമാണ് ഇതിന്റെ ക്രെഡിറ്റ് എടുക്കരുതെന്ന് അദ്ദേഹം ഭരണപക്ഷത്തോട് പറഞ്ഞത്. “ഞങ്ങൾ വളരെ അഭിമാനിക്കുന്നു. എന്നാൽ എന്‍റെ ഒരേയൊരു അഭ്യർത്ഥന ഭരണകക്ഷി …

Read More »

പ്രതിപക്ഷ – ഭരണപക്ഷ ബഹളം; ലോക്സഭ 2 മണി വരെ നിർത്തിവെച്ചു

ന്യൂഡൽഹി: അദാനി വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും ബഹളം വെച്ചതോടെ ലോക്സഭ ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവച്ചു. ഇന്ത്യയിലെ ഭരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്ത് നടത്തിയ പ്രസ്താവനകൾ പ്ലക്കാർഡുകളായി ഉയർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സഭയിൽ പ്ലക്കാർഡുകൾ ഉയർത്തരുതെന്ന് സ്പീക്കർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങാതെ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. ജെഡിയു, ബിആർഎസ്, …

Read More »

സ്വപ്നക്കെതിരെ നിയമ നടപടി നടക്കുന്നു; വ്യക്തത വരുത്താതെ എം വി ഗോവിന്ദൻ

പത്തനംതിട്ട: സ്വപ്ന സുരേഷിനെതിരെ നിയമനടപടി നടക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്നാൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന ചോദ്യത്തിന് സംസ്ഥാന സെക്രട്ടറിക്ക് ഉത്തരമില്ല. മാനനഷ്ടക്കേസ് നൽകുമെന്നായിരുന്നു എം വി ഗോവിന്ദൻ ആദ്യം പ്രതികരിച്ചത്. കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ സാമ്പത്തിക നയമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ബി.ജെ.പിക്ക് ഹിന്ദുത്വ നിലപാട്. കോൺഗ്രസിന് മൃദു ഹിന്ദുത്വം. കോൺഗ്രസിന് എപ്പോൾ വേണമെങ്കിലും ബി.ജെ.പിയാകാം.  കോൺഗ്രസിൽ വലിയ ആഭ്യന്തര കലഹമാണ് നടക്കുന്നത്. ബ്രഹ്മപുരം …

Read More »

ഷാഫി അടുത്ത തവണ തോൽക്കും; നിയമസഭയിൽ വിമർശിച്ച് സ്പീക്കർ എ.എൻ.ഷംസീർ

തിരുവനന്തപുരം: സഭയിൽ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സ്പീക്കർ എ എൻ ഷംസീർ. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ബാനറുകളുമായി പ്രതിഷേധിച്ചപ്പോഴാണ് സ്പീക്കറുടെ വിമർശനവും പരിഹാസവും വന്നത്. പ്രതിപക്ഷ അംഗങ്ങളിൽ പലരും നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്ന് പറഞ്ഞ സ്പീക്കർ എ എൻ ഷംസീർ, ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും അടുത്ത തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ തോൽക്കുമെന്നും പറഞ്ഞു. ബ്രഹ്മപുരം വിഷയത്തിൽ പ്രതിഷേധിച്ച കൊച്ചി കോർപ്പറേഷനിലെ യു.ഡി.എഫ് കൗൺസിലർമാരെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് …

Read More »

സഭയിൽ ഇന്നും പുകമയം; ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളം

തിരുവനന്തപുരം: ‘ബ്രഹ്മപുരം’ വിഷയം ഇന്നും നിയമസഭയിൽ. കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൗൺസിലർമാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്ത സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോജി എം ജോൺ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ അനുമതി നൽകില്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നും സ്പീക്കർ മറുപടി നൽകി. മുതിർന്ന നേതാക്കളെ പോലും ക്രൂരമായി മർദ്ദിച്ച സംഭവം ഗൗരവതരമായ വിഷയമാണെന്നും …

Read More »

ബ്രഹ്മപുരം അഗ്നിബാധ; നിഷ്പക്ഷ അന്വേഷണം വേണമെന്ന് സിപിഐ

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. സി.പി.ഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. യോഗത്തിൽ മുതിർന്ന നേതാവ് മുല്ലക്കര രത്നാകരൻ ബ്രഹ്മപുരം ദുരന്തത്തെ കേരളത്തിന്‍റെ നന്ദിഗ്രാം എന്ന് വിമർശിച്ചു. എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ചർച്ച വേണ്ടെന്ന നിലപാടാണ് കാനം രാജേന്ദ്രൻ സ്വീകരിച്ചത്. ബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറി സാധ്യത സർക്കാർ തള്ളുമ്പോൾ ആണ് എൽ.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷി വ്യത്യസ്തമായ …

Read More »

സെപ്റ്റംബറിലെ ജി20 യോഗത്തിൽ പുടിൻ പങ്കെടുത്തേക്കുമെന്ന് സൂചന

മോസ്കോ: സെപ്റ്റംബറിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജി 20 സഖ്യത്തോടുള്ള റഷ്യയുടെ പങ്കാളിത്തം തുടരുകയാണെന്നും ഇനിയും തുടരുമെന്നും പെസ്കോവ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രതിനിധി സംഘത്തെ നയിച്ചത് …

Read More »