Breaking News

Sports

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; തെലുങ്ക് വാരിയേഴ്‍സിനെ തകര്‍ത്ത് ചെന്നൈ റൈനോസ്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ തെലുങ്ക് വാരിയേഴ്സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ റൈനോസ്. 101 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന തെലുങ്ക് വാരിയേഴ്സിന് 10 ഓവറിൽ 80 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. വിഷ്ണു വിശാൽ, കലൈയരശൻ, പൃഥ്വി എന്നിവരാണ് ചെന്നൈ നിരയിൽ തിളങ്ങിയ താരങ്ങൾ. ടോസ് നേടിയ തെലുങ്ക് ക്യാപ്റ്റൻ അഖിൽ അക്കിനേനി ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്‍റെ തീരുമാനത്തെ സാധൂകരിക്കുന്ന രീതിയിൽ പന്തെറിഞ്ഞ തെലുങ്ക് ബോളർമാർ ചെന്നൈ ഓപ്പണർമാരെ നിരാശപ്പെടുത്തി. ചെന്നൈയുടെ ഓപ്പണർമാരായ …

Read More »

പുറം വേദന; ബാറ്റിങ്ങിന് ഇറങ്ങാതെ ശ്രേയസ്, ഇന്ത്യയ്ക്ക് തിരിച്ചടി

അഹമ്മദാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ അവസാന ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാൻ കഴിയാതെ യുവതാരം ശ്രേയസ് അയ്യർ. മൂന്നാം ദിവസത്തെ കളിയ്ക്ക് ശേഷം കടുത്ത പുറംവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്കാനിംഗിന് വിധേയനായി. നാലാം ദിവസം ശ്രേയസ് ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. രണ്ടാം ഇന്നിംഗ്സിൽ ശ്രേയസ് അയ്യർ ബാറ്റ് ചെയ്യുമോ എന്നും വ്യക്തമല്ല. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ അദ്ദേഹം കളിക്കുമോ എന്നതും സംശയമാണ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യർ ദേശീയ …

Read More »

നാലാം ദിനത്തിലും ഇന്ത്യയുടെ കുതിപ്പ്; 75-ാം സെഞ്ചുറി നേടി കോഹ്ലി

അഹമ്മദാബാദ്: നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനത്തിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് ലീഡ് മറികടക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 362 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും 70 പന്തിൽ 25 റൺസുമായി ശ്രീകർ ഭരതുമാണ് ക്രീസിൽ. കരിയറിലെ 75-ാം സെഞ്ചുറി അഹമ്മദാബാദിൽ കോഹ്ലി നേടി. ഞായറാഴ്ച ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 84 പന്തിൽ 28 റണ്‍സെടുത്ത ജഡേജയെ ഉസ്മാൻ …

Read More »

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

ജൊഹാനസ്ബർഗ്: ക്യാപ്റ്റനായ തന്‍റെ ആദ്യ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സുകളിലും പൂജ്യം, 7 വർഷമായി ഒരു സെഞ്ച്വറി പോലും നേടാത്തതിന്‍റെ നിരാശ, ട്വന്‍റി 20 ടീമിൽ നിന്ന് ഒഴിവാക്കിയതിന്‍റെ ദുഃഖം, തെംബ ബവുമ ഒരു സെഞ്ച്വറിയിൽ എല്ലാം മറന്നു. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 284 റൺസിന്‍റെ തകർപ്പൻ ജയം. മൂന്നാം ദിനം തന്നെ സെഞ്ച്വറി നേടിയ ബവുമയ്ക്ക് ഇന്നലെ വ്യക്തിഗത സ്കോറിലേക്ക് ഒരു റൺസ് മാത്രമേ ചേർക്കാൻ …

Read More »

സിസിഎൽ; അവസാന മത്സരത്തിലും പരാജയപ്പെട്ട് കേരള സ്ട്രൈക്കേഴ്സ്

ജയ്പൂര്‍: സിസിഎല്ലിൽ ഒരു മത്സരം പോലും ജയിക്കാനാവാതെ കേരള സ്ട്രൈക്കേഴ്സ്. ഭോജ്പുരി ദബാംഗ്സിനോട് 76 റൺസിനാണ് കേരളം തോറ്റത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ അവസാന ഇന്നിംഗ്സിൽ ഭോജ്പുരി ദബാംഗ്സ് കേരളത്തിന് മുന്നിൽ വെച്ചത് വൻ വിജയ ലക്ഷ്യമാണ്. നിശ്ചിത 10 ഓവറിൽ സ്ട്രൈക്കേഴ്സിന് ജയിക്കാൻ വേണ്ടിയിരുന്നത് 164 റൺസായിരുന്നു. എന്നാൽ കേരളം 9.5 ഓവറിൽ 88 റൺസിന് ഓള്‍ഔട്ടായി. വിവേക് ഗോപൻ 20 പന്തിൽ 35 റൺസ് നേടി. കേരളത്തിന്‍റെ …

Read More »

സിസിഎൽ; കേരള സ്‍ട്രൈക്കേഴ്‍സിനെതിരെ വൻ സ്‍കോറുമായി ഭോജ്‍പുരി

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്‍ട്രൈക്കേഴ്‍സിനെതിരെ ആദ്യ സ്‍പെല്ലില്‍ 163 റൺസ് നേടി ഭോജ്‍പുരി ദബാംഗ്സ്. ടോസ് നേടിയ സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റൻ സൈജു കുറുപ്പ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഭോജ്പുരി ദബാംഗ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. ഉജ്ജ്വല സെഞ്ച്വറി നേടിയ പർവേഷാണ് ഭോജ്പുരിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 91 റൺസിന് ഭോജ്പുരിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഉദയ് തിവാരിയാണ് 11 പന്തിൽ 21 റൺസെടുത്ത് പുറത്തായത്. സ്ട്രൈക്കേഴ്സിന്‍റെ …

Read More »

തൊപ്പി കൊണ്ട് ആരാധകരെ തല്ലി ബംഗ്ലാദേശ് ക്രിക്കറ്റർ ഷാക്കിബ് അൽ ഹസൻ

ധാക്ക: തന്നെ വളഞ്ഞ ആരാധകരെ തല്ലി ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തൊപ്പി ഉപയോഗിച്ചാണ് തന്നെ ശല്ല്യം ചെയ്ത ആരാധകരെ ഷാക്കിബ് നേരിട്ടത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി 20 മത്സരത്തിന് ശേഷമായിരുന്നു സംഭവം. ചത്തോഗ്രമിലെ സാഹുർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിലാണ് സംഭവം അരങ്ങേറിയത്. മത്സരം അവസാനിച്ച് മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും ഷാക്കിബ് ചില പരസ്യ ആവശ്യങ്ങൾക്കായി സ്റ്റേഡിയത്തിലുണ്ടായിരുന്നു. അവിടെ വച്ചാണ് …

Read More »

പ്രഥമ വനിതാ പ്രീമിയർ ലീഗ്; ബാംഗ്ലൂരിന് തുടർച്ചയായ നാലാം തോൽവി

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ബാംഗ്ലൂരിന് നാലാം തോൽവി. ഇന്നലെ ബാംഗ്ലൂരിനെ 10 വിക്കറ്റിനാണ് യുപി വാരിയേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 19.3 ഓവറിൽ 138 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി 13 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 139 റൺസെടുത്തു. 47 പന്തിൽ നിന്ന് 96 റൺസെടുത്ത അലീസ ഹീലിയാണ് യുപിയുടെ ടോപ് സ്കോറർ. യുപിയുടെ ദേവിക വൈദ്യ 31 പന്തിൽ നിന്ന് 36 റൺസ് …

Read More »

പാക് ക്രിക്കറ്റർ മുഹമ്മദ് ഹഫീസിന്‍റെ വീട്ടിൽ മോഷണം; കവർന്നത് 20,000 യുഎസ് ഡോളർ

ലാഹോർ: പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന്‍റെ ലാഹോറിലെ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. വീടിന്‍റെ മതിൽ തകർത്ത് മോഷ്ടാക്കൾ വിദേശ കറൻസി ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ കവർന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 20,000 യുഎസ് ഡോളറാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്‍റെ താരമാണ് ഹഫീസ്. മോഷണം നടക്കുമ്പോൾ ഹഫീസിന്‍റെ ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. പിഎസ്എല്ലിന്‍റെ 2023 സീസണിൽ മുഹമ്മദ് ഹഫീസ് മികച്ച ഫോമിലല്ല കളിക്കുന്നത്. …

Read More »

വനിതാ പ്രിമിയർ ലീഗ്; ഗുജറാത്ത് ജയന്‍റ്സിന് 11 റൺസ് വിജയം

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ സ്മൃതി മന്ദാനയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ ജയത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂരിനെ 11 റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ജയന്‍റ്സ് ലീഗിലെ ആദ്യ ജയം കരസ്ഥമാക്കി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തപ്പോൾ ബാംഗ്ലൂർ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. ഗുജറാത്തിനായി ഹർലീൻ ഡിയോൾ …

Read More »