Breaking News

Sports

കോപ്പ ഡെല്‍ റേ സെമി; റയലിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സയ്ക്ക് ജയം

മാഡ്രിഡ്: കോപ്പ ഡെൽ റേ ആദ്യ പാദ സെമി ഫൈനലിൽ ബാഴ്സയ്ക്ക് വിജയം. റയൽ മാഡ്രിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സലോണ എൽ ക്ലാസിക്കോയിൽ വിജയിച്ചത്. ആദ്യപകുതിയിൽ നേടിയ സെൽഫ് ഗോളാണ് മത്സരത്തിന്‍റെ ഫലം നിർണ്ണയിച്ചത്. സാന്തിയാഗോ ബെർണബ്യൂവിൽ മികച്ച പ്രകടനം പുറത്തെടുത്ത ബാഴ്‌സ റയലിന്റെ ആക്രമണങ്ങള്‍ അതിജീവിച്ചാണ് ജയിച്ചുകയറിയത്. 26-ാം മിനിറ്റിലായിരുന്നു മത്സരത്തിന്റെ ഫലം നിർണ്ണയിച്ച ഗോൾ. ഫെറാൻ ടോറസിന്‍റെ പാസിൽ നിന്ന് ഫ്രാങ്ക് കെസ്സിയുടെ ശ്രമമാണ് ഗോളിലേക്ക് …

Read More »

ഗോൾഡൻ ഐഫോൺ; സഹതാരങ്ങൾക്ക് മെസ്സിയുടെ സമ്മാനം

പാരിസ്: അർജന്‍റീനക്കാരുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകപ്പ് വിജയം നേടാൻ തനിക്കൊപ്പം നിന്ന സഹതാരങ്ങൾക്ക് ഗോൾഡൻ ഐഫോൺ സമ്മാനമായി നൽകാൻ മെസ്സി. 36 സ്വർണ്ണ ഐഫോണുകൾക്കായി മെസ്സി 1.73 കോടി രൂപയാണ് ചെലവഴിക്കുന്നത്. 24 കാരറ്റ് ഗോൾഡൻ ഐഫോണുകൾ പാരീസിലെ മെസ്സിയുടെ അപ്പാർട്ട്മെന്‍റിൽ എത്തിച്ചതായാണ് റിപ്പോർട്ട്. ഓരോ ഐഫോണിലും കളിക്കാരുടെ പേരും ജേഴ്സി നമ്പറും അർജന്‍റീനയുടെ ലോഗോയും ഉണ്ട്. സ്വർണത്തിൽ പൊതിഞ്ഞ ഐഫോണുകൾ മെസിക്ക് വേണ്ടി നിർമ്മിച്ചത് ഐഡിസൈൻ …

Read More »

ഡൽഹി ക്യാപിറ്റൽസിന്‍റെ ക്യാപ്റ്റനായി മെഗ് ലാനിങ്

വനിതാ പ്രീമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിന്‍റെ ക്യാപ്റ്റനായി മെഗ് ലാനിങ്. 30 കാരിയായ മെഗ് ഓസ്ട്രേലിയൻ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയാണ്. ടോപ് ഓർഡർ ബാറ്ററായ മെഗ് 2014 മുതൽ ഓസ്ട്രേലിയൻ ദേശീയ ടീമിൻ്റെ നായികയാണ്. അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നടന്ന ടി 20 ലോകകപ്പ് ഉൾപ്പെടെ ഓസ്ട്രേലിയയ്ക്കൊപ്പം അഞ്ച് ടി 20 ലോകകപ്പുകൾ മെഗ് നേടിയിട്ടുണ്ട്. ഇതിൽ നാലും ക്യാപ്റ്റൻ സ്ഥാനത്തിരിക്കുമ്പോളായിരുന്നു. അന്താരാഷ്ട്ര കരിയറിൽ രണ്ട് ഏകദിന ലോകകപ്പുകളും …

Read More »

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം; ഫുട്‌ബോള്‍ ഇതിഹാസം ജസ്റ്റ് ഫൊണ്ടൈന്‍ അന്തരിച്ചു

പാരീസ്: ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം ജസ്റ്റ് ഫൊണ്ടൈന്‍ (89) അന്തരിച്ചു. താരത്തിന്റെ കുടുംബമാണ് മരണവാർത്ത അറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളായിരുന്നു ഫൊണ്ടൈന്‍. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും ഫൊണ്ടൈന്റെ പേരിലാണ്. 1958 ലോകകപ്പിൽ 13 ഗോളുകളാണ് ഇദ്ദേഹം സ്വന്തമാക്കിയത്. പെലെയുടെ ഉജ്ജ്വല പ്രകടനം ബ്രസീലിനെ കിരീടം ഉയർത്താൻ സഹായിച്ചുവെങ്കിലും ഫൊണ്ടൈന്റെ ഗോൾ വേട്ടയെ മറികടക്കാൻ ആർക്കും കഴിഞ്ഞില്ല. മറ്റാർക്കും ആ …

Read More »

റിഷഭ് പന്തിന്‍റെ മടങ്ങിവരവിന് സമയമെടുക്കും: ഗാംഗുലി

മുംബൈ: റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ ഒരു വർഷമോ അതിൽ കൂടുതലോ സമയമെടുക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പന്ത് ക്യാപ്റ്റനായിരുന്ന ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്‍റെ ഉപദേശകന്‍ കൂടിയാണ് ഗാംഗുലി. റിഷഭ് പന്തുമായി നിരവധി തവണ സംസാരിച്ചു. പന്ത് വളരെ കഠിനമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ റിഷഭ് പന്തിന്‍റെ തിരിച്ചുവരവ് നടന്നേക്കാമെന്ന് ഗാംഗുലി വ്യക്തമാക്കി. റിഷഭ് പന്തിന്‍റെ അഭാവത്തിൽ ഡൽഹി ക്യാപിറ്റൽസിന്‍റെ വിക്കറ്റ് കീപ്പർ …

Read More »

ഐഎസ്എൽ ഫൈനൽ; ഇക്കുറിയും നറുക്ക് ഗോവ ഫത്തോർദ സ്റ്റേഡിയത്തിന്

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസൺ ഫൈനൽ ഗോവയിൽ നടക്കും. ഫത്തോർദ സ്റ്റേഡിയത്തിലാണ് ഐഎസ്എൽ കലാശപ്പോര് നടക്കുക. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തി. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഐഎസ്എൽ ഗോവയിൽ മാത്രമായി പരിമിതപ്പെടുത്തിയപ്പോൾ അവസാന മൂന്ന് തവണയും ഫൈനലിന് ആതിഥേയത്വം വഹിച്ചത് ഫത്തോർദയായിരുന്നു. ഇത്തവണ ഗോവയ്ക്ക് പകരം പുതിയ വേദിയായിരിക്കുമെന്നായിരുന്നു സൂചന. മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിലാണ് ഫൈനൽ നടക്കുക എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അവസാന …

Read More »

അതിവേഗം 25,000 റൺസ്; തെൻഡുൽക്കറുടെ റെക്കോർഡ് തകർത്ത്‌ കോഹ്ലി

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25,000 റൺസ് തികയ്ക്കുന്ന താരമായി വിരാട് കോഹ്ലി. 25,000 റൺസ് തികയ്ക്കുന്ന ആറാമത്തെ താരമാണ് കോഹ്ലി. ഇന്നലെ ഓസ്ട്രേലിയക്കെതിരെ 20 റൺസ് നേടിയ കോഹ്ലി ഇപ്പോൾ ടെസ്റ്റ്, ഏകദിന, ടി 20 ഫോർമാറ്റുകളിൽ നിന്ന് 25,012 റൺസാണ് നേടിയിട്ടുള്ളത്. തന്‍റെ 549-ാം ഇന്നിങ്സിലാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. സച്ചിൻ തെൻഡുൽക്കറുടെ 577 ഇന്നിങ്സുകളിൽ നിന്ന് 25,000 റൺസ് എന്ന റെക്കോർഡാണ് കോഹ്ലി …

Read More »

വനിതാ ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് നിർണായകം, അയർലണ്ടിനെ നേരിടും

പോർട്ട് എലിസബത്ത്: വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം. പോർട്ട് എലിസബത്തിലെ സെന്‍റ് ജോർജ് പാർക്കിൽ നടക്കുന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഇന്ത്യ അയർലണ്ടിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് മത്സരം. ഇന്ന് ജയിക്കാനായാൽ ഇന്ത്യ സെമിയിലെത്തും. തോറ്റാൽ നാളത്തെ പാകിസ്ഥാൻ-ഇംഗ്ലണ്ട് മത്സരത്തിന്‍റെ ഫലത്തെ ആശ്രയിക്കേണ്ടി വരും. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

Read More »

പരമ്പരയ്ക്കിടെ നാട്ടിലേക്ക് മടങ്ങി കമ്മിൻസ്; മൂന്നാം ടെസ്റ്റിന് മുൻപ് തിരിച്ചെത്തും

ഇൻഡോർ: പരമ്പരക്കിടെ നാട്ടിലേക്ക് മടങ്ങി ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് താരം സിഡ്നിയിലേക്ക് പോയതെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, അടുത്ത മത്സരത്തിന് മുമ്പ് അദ്ദേഹം മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ട്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് പോലെ രണ്ടാം മത്സരവും മൂന്നാം ദിവസം അവസാനിച്ചു. രണ്ട് മത്സരവും വിജയിച്ചത് ഇന്ത്യയാണ്. മൂന്നാം ടെസ്റ്റ് മാർച്ച് ഒന്നിന് ഇൻഡോറിൽ ആരംഭിക്കും. അതുവരെ ഒമ്പത് ദിവസത്തെ ഇടവേളയുണ്ട്. ഇതിനിടയിലാണ് കമ്മിൻസ് …

Read More »

ലീഗ് മത്സരത്തിനിടെ നെയ്മറിന് പരിക്ക്; പിഎസ്ജി ആശങ്കയിൽ

നെയ്മറിന് പരിക്കേറ്റതോടെ പിഎസ്ജി ആശങ്കയിൽ. കഴിഞ്ഞ ദിവസം ലീലിനെതിരായ ലീഗ് മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. കണ്ണങ്കാലിലാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിൽ നെയ്മർ മികച്ച ഫോമിലായിരുന്നു. ആദ്യപകുതിയിൽ നെയ്മർ ഒരു ഗോളും ഒരു അസിസ്റ്റും നേടിയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെഞ്ചമിൻ ആന്ദ്രെയുമായി കൂട്ടിയിടിച്ചാണ് നെയ്മറുടെ വലതുകാലിന് പരിക്കേറ്റത്. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തിൽ വ്യക്തതയില്ല. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യം അറിയാൻ കഴിയൂവെന്ന് കോച്ച് ക്രിസ്റ്റോഫ് ഗാൾട്ടയർ പറഞ്ഞു. …

Read More »