Breaking News

Sports

റെക്കോർഡ് നേട്ടവുമായി ദീപ്തി; ടി20യിൽ ഇന്ത്യയ്ക്കായി 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരം

കേപ്ടൗണ്‍: വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലൂടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ദീപ്തി ശർമ. ടി20യിൽ ഇന്ത്യയ്ക്കായി 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ദീപ്തി ശർമ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് ദീപ്തി ചരിത്രം സൃഷ്ടിച്ചത്. യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവർക്ക് നേടാൻ കഴിയാത്ത റെക്കോർഡാണ് ദീപ്തിയുടെ പേരിലുള്ളത്. വെറും 89 മത്സരങ്ങളിൽ നിന്നാണ് അവർ …

Read More »

ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തി ഇന്ത്യ

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീം ഒന്നാം സ്ഥാനത്തെത്തി. അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (ഐസിസി) പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ടെസ്റ്റ്, ഏകദിന, ടി 20 ഫോർമാറ്റുകളിലാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരം ജയിച്ചതോടെ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ ടീമായി മാറി. മത്സരത്തിന് മുമ്പ് ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. നിലവിൽ 115 ആണ് ഇന്ത്യയുടെ ടെസ്റ്റ് റേറ്റിംഗ്. 111 റേറ്റിംഗുമായി ഓസ്ട്രേലിയയാണ് …

Read More »

വനിതാ പ്രീമിയര്‍ ലീഗ്; ആര്‍സിബിയുടെ ഉപദേഷ്ടാവായി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ

ബെംഗളൂരു: മാർച്ച് 4 മുതൽ 26 വരെ മുംബൈയിൽ നടക്കുന്ന വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഉപദേഷ്ടാവായി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. മാർച്ച് അഞ്ചിന് മുംബൈയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ആർസിബിയുടെ മത്സരം. ബെംഗളൂരു വനിതാ ടീമിന്‍റെ ഉപദേഷ്ടാവാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സാനിയ മിർസ പറഞ്ഞു. വനിതാ പ്രീമിയർ ലീഗ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. ബെംഗളുരു വളരെ ജനപ്രിയമായ …

Read More »

ഒളിക്യാമറ ഓപ്പറേഷൻ; സഞ്ജു സാംസണെക്കുറിച്ച് നിലപാട് വ്യക്തമാക്കി ചേതൻ ശര്‍മ

ന്യൂഡൽഹി: സ്വകാര്യ ടെലിവിഷൻ ചാനലിൻ്റെ ഒളിക്യാമറ അന്വേഷണത്തിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെക്കുറിച്ച് നിലപാട് വ്യക്തമാക്കി ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ. സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ട്വിറ്ററിൽ ആളുകൾ ബിസിസിഐക്കെതിരെ വരുമെന്നാണ് ചേതൻ ശർമ്മയുടെ പരാമർശം. സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കാത്തപ്പോഴെല്ലാം സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളെ മുൻനിർത്തിയാണ് ചേതൻ ശർമ്മയുടെ വാക്കുകൾ. ഇഷാൻ കിഷന്‍റെ ഇരട്ട സെഞ്ചുറിയും ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ ശുഭ്മാൻ …

Read More »

പീഡനക്കേസ് പ്രതിയായ സന്ദീപ് ലാമിച്ചനെ നേപ്പാള്‍ ക്രിക്കറ്റ് ടീമിൽ; തീരുമാനത്തിനെതിരെ വിമർശനം

കീര്‍ത്തിപുര്‍: പീഡനക്കേസിൽ അറസ്റ്റിലായ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചനെ നേപ്പാൾ ക്രിക്കറ്റ് ടീമിൽ. നമീബിയയും സ്കോട്ട്ലൻഡും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ടീമിലാണ് സന്ദീപ് ലാമിച്ചനെയെ ഉൾപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് സന്ദീപ് അറസ്റ്റിലായത്. പിന്നീട് താരത്തെ ജാമ്യത്തിൽ വിടുകയായിരുന്നു. ജനുവരി 13 നാണ് പഠാന്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 10 വർഷം മുതൽ 12 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സന്ദീപ് ലാമിച്ചനെ ചെയ്തത്. ജാമ്യം …

Read More »

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ടിന് പരിക്ക്

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൻ വില്ലയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ട്. മത്സരത്തിൽ 3-1ന് വിജയിച്ച സിറ്റിയുടെ രണ്ടാം ഗോളിലേക്ക് നയിച്ച ഹാളണ്ടിന് രണ്ടാം പകുതിയിൽ പരിക്ക് കാരണം ഗ്രൗണ്ടിലിറങ്ങാനായില്ല. ആസ്റ്റൻ വില്ലയ്ക്കെതിരായ വിജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള സിറ്റി ആഴ്സണലുമായുള്ള പോയിന്‍റ് വ്യത്യാസം 3 ആയി കുറച്ചു.

Read More »

വനിതാ പ്രീമിയർ താരലേലത്തില്‍ കേരളത്തിന് അഭിമാനം; മിന്നു മണി ഡല്‍ഹി ക്യാപിറ്റല്‍സില്‍

കല്‍പ്പറ്റ: വനിതാ പ്രീമിയർ ലീഗ് ട്വന്‍റി-20 ക്രിക്കറ്റ് താരലേലത്തില്‍ കേരളത്തിന്‍റെ അഭിമാനമായി വയനാട്ടുകാരി. മാനന്തവാടി ചോയിമൂല സ്വദേശി മിന്നു മണിയെയാണ് 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. വനിതാ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് മിന്നു മണി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നിവരും മിന്നുവിനായി മത്സരരംഗത്തുണ്ടായിരുന്നു. ഒടുവിൽ 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. നിലവിൽ ഇന്‍റർ സോൺ വനിതാ ക്രിക്കറ്റിൽ സൗത്ത് സോൺ …

Read More »

വനിതാ പ്രിമിയർ ലീഗ് ലേലത്തിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ; ഒരു കോടി ക്ലബ്ബിൽ 10 പേർ

മുംബൈ: ആദ്യത്തെ വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ തിളങ്ങി സ്മൃതി മന്ദാന. 3.4 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ സ്മൃതിയാണ് ലേലത്തിലെ ഏറ്റവും മൂല്യമേറിയ താരം. ഇംഗ്ലീഷ് ഓൾറൗണ്ടർ നാറ്റ് സിവർ (മുംബൈ ഇന്ത്യൻസ്), ഓസ്ട്രേലിയയുടെ ആഷ്ലി ഗാർഡ്നർ (ഗുജറാത്ത് ജയന്‍റ്സ്) എന്നിവരാണ് 3.2 കോടി രൂപ വീതം നേടി രണ്ടാം സ്ഥാനത്ത്. 2.6 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കിയ ഇന്ത്യൻ …

Read More »

‘ഖേലോ ഇന്ത്യ’യിൽ വേദാന്ത് മാധവന് സ്വർണ നേട്ടം; സ്വന്തമാക്കിയത് 7 മെഡലുകൾ

മധ്യപ്രദേശ്: നടൻ ആർ മാധവന്‍റെ മകനും ദേശീയ നീന്തൽ താരവുമായ വേദാന്ത് മാധവന് 2023 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ മെഡൽ നേട്ടം. മധ്യപ്രദേശിൽ നടന്ന ഗെയിംസിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഉൾപ്പെടെ ഏഴ് മെഡലുകൾ വേദാന്ത് നേടി. 100 മീറ്റർ, 200 മീറ്റർ, 1500 മീറ്റർ വിഭാഗങ്ങളിൽ സ്വർണം നേടിയ വേദാന്ത് 400 മീറ്റർ, 800 മീറ്റർ എന്നിവയിൽ വെള്ളി മെഡലുകൾ നേടി. മകന്‍റെ മെഡൽ നേട്ടത്തിന്‍റെ …

Read More »

വനിതാ ഐപിഎൽ താരലേലം പൊടിപൊടിക്കുന്നു; സ്മൃതി മന്ഥാന വിലയേറിയ താരം

മുംബൈ: ആദ്യ വനിതാ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള താര ലേലം പുരോഗമിക്കുന്നു. ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറിയിരിക്കുകയാണ് ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥാന. 3.4 കോടി രൂപ മുടക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് സ്മൃതിയെ സ്വന്തമാക്കിയത്. കടുത്ത മത്സരത്തിനൊടുവിലാണ് താരം ടീമിലെത്തിയത്. ഓസ്ട്രേലിയയുടെ ആഷ്‌ലി ഗാർഡ്നർ, നതാലി സൈവർ എന്നിവർക്ക് 3.2 കോടി രൂപ ലഭിച്ചു. ഇവർ ഇരുവരുമാണ് വിലയേറിയ വിദേശ താരങ്ങൾ. ഗാർഡ്നറെ ഗുജറാത്ത് ജയന്‍റ്സും നതാലിയെ …

Read More »