Breaking News

Tag Archives: Covid 19

ദുബായില്‍ നിന്നെത്തിയ പ്രവാസികള്‍ക്ക് കൂട്ടത്തോടെ കൊവിഡ്; 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു…

ദുബായില്‍ നിന്നും പ്രത്യേക വിമാനത്തില്‍ മംഗലാപുരത്ത് എത്തിയ 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ഉഡുപ്പിയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 12 ന് നാട്ടിലെത്തിയവരാണ് ഇവരെല്ലാം. തിരിച്ചെത്തിയ ദക്ഷിണ കന്നഡ സ്വദേശികളെ ജില്ലാ ഭരണകൂടം മംഗലാപുരത്തെ വിവിധ ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.  ഉഡുപ്പി സ്വദേശികള്‍ക്ക് ഉഡുപ്പിയിലാണ് നിരീക്ഷണം ഒരുക്കിയത്.

Read More »

കോവിഡ് 19 ; നിയന്ത്രണം നീക്കിയതോടെ ജര്‍മ്മനിയില്‍ രോഗ വ്യാപനം കൂടി…

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് വരുത്തിയതിന് പിന്നാലെ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നത് ജര്‍മ്മനിയ്ക്ക് തിരിച്ചടി. ഇളവ് നല്‍കിയതിനു പിന്നാലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം ഈ സമയത്ത് രാജ്യത്ത് കോവിഡ് കേസുകള്‍ കുറയേണ്ടതാണ്, എന്നാല്‍ വിപരീതമാണ് സംഭവിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി ഹോട്ടലുകളും റെസ്‌റ്റൊറന്റുകളും തുറന്നതും ഫുട്‌ബോള്‍ മത്സരങ്ങള്ക്ക് അനുമതി നല്‍കിയതുമെല്ലാം തിരുത്തേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.

Read More »

ഇന്ത്യയിൽ കൊവിഡ് ആശങ്കയേറുന്നു; രോഗബാധിതർ അരലക്ഷം അടുക്കുന്നു, 24 മണിക്കൂറിൽ 126 മരണം…

ഇന്ത്യയിൽ കൊവിഡ് ആശങ്കയേറുന്നു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിക്കുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തില്‍ കുറവ് സംഭവിക്കുന്നില്ല. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം അരലക്ഷം അടുക്കുകയാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നതിനിടെയിലും വ്യാപനം കുറയാത്തത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയാണ് പരത്തുന്നത്. ഇന്ത്യയില്‍ ഇതുവരെ 49391 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 33514 പേര്‍ …

Read More »

അതിഥി തൊഴിലാളികളുടെ മടക്കയാത്ര: ഇന്ന് കേരളത്തില്‍ നിന്ന് മൂന്ന് ട്രെയിനുകള്‍…

രാജ്യത്തെ ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് റെയില്‍വേ ഇന്ന് മൂന്ന് ട്രെയിനുകള്‍ കൂടി അനുവദിച്ചു. കോഴിക്കോട് നിന്നും ബിഹാറിലേക്കും, മധ്യപ്രദേശിലേക്കും, പാലക്കാട് നിന്നും ഒഡീഷയിലേക്കുമാണ് ട്രെയിനുകള്‍ ഇന്ന്‍ സര്‍വീസ് നടത്തുക.

Read More »

കോവിഡ്; മരണ നിരക്കില്‍ ഇറ്റലിയെ കടത്തിവെട്ടി ബ്രിട്ടണ്‍..!

ബ്രിട്ടണില്‍ കോവിഡ് മൂലം ഉണ്ടായ മരണസംഖ്യ 29427 ആയി ഉയര്‍ന്നതായ് റിപ്പോര്‍ട്ട്. ഇതോടെ ഇറ്റലി കഴിഞ്ഞാല്‍ യൂറോപ്പില്‍ ഏറ്റവും കുടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച്‌ മരിച്ച രാജ്യമായി ബ്രിട്ടന്‍ മാറി. കോവിഡ് രൂക്ഷമായി ബാധിച്ച ഇറ്റലിയില്‍ ഇതുവരെ 29,315 പേരാണ് മരണപ്പെട്ടത്. 2,13,013 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 196,243 പേര്‍ക്കാണ് യുകെയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യുഎസ്സിലാണ്. യുഎസ്സില്‍ കോവിഡ് …

Read More »

കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ്; പ്രധാന കൊറോണ വൈറസ് ആന്റിബോഡിയെ വേര്‍തിരിച്ചതായി പുതിയ റിപ്പോര്‍ട്ട്…

ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ മഹാമാരിയായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് ആന്റിബോഡിയെ വേര്‍തിരിച്ചതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റ്. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ (ഐബിആര്‍) ആണ് ആന്റിബോഡി വികസിപ്പിച്ചത്. കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ് എന്നാണ് ഈ കണ്ടെത്തലിനെ പ്രതിരോധമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്. ഐഐബിആര്‍ വികസിപ്പിച്ച മോണോക്ലോണല്‍ ന്യൂട്രലൈസിംഗ് ആന്റിബോഡിക്ക് രോഗവാഹകരുടെ ശരീരത്തിനുള്ളില്‍ രോഗമുണ്ടാക്കുന്ന കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്നും വൈറസിന് ഒരു മറുമരുന്ന് കണ്ടെത്തുന്നതില്‍ …

Read More »

കൊറോണയ്ക്ക് ശേഷം ചൈനയില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ മറ്റൊരു പുതിയ അസുഖം…

ചൈനയില്‍ കൊറോണയ്ക്ക് ശേഷം ആരോഗ്യപ്രവര്‍ത്തകരില്‍ മറ്റൊരു പുതിയ അസുഖം കണ്ടെത്തിയതായ് റിപ്പോര്‍ട്ട്. കോവിഡ് രോഗികളുമായി അടുത്ത് ഇടപഴകാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ധരിക്കുന്ന ഗൗണുകളും മാസ്‌കുകളുമാണ് പുതിയ അസുഖത്തിന്റെ കാരണക്കാരന്‍. ഗൗണുകളും മാസ്‌കുകളും ഗുരുതരമായ ചര്‍മ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് ചൈനീസ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. മാസ്‌ക്, ഗോഗള്‍സ്, മുഖാവരണം, ഗൗണ്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ അടങ്ങുന്ന സംരക്ഷണ ഉപകരണങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ ധരിക്കുന്നത്. ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനം ഒരു മാസികയിലാണ് പ്രസിദ്ധീകരിച്ചത്. ചൈനയിലെ …

Read More »

കോവിഡ് 19 ; വൈറസ് ബാധിതരുടെ എണ്ണം 33,000 കടന്നു; 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 66 മരണം…

രാജ്യത്ത് നിലവിലെ ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോവിഡ് ബാധിതരുടെ എണ്ണം 33,000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 33,050 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 1074 പേരാണ് രോഗബാധയേറ്റ് രാജ്യത്ത് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66 പേര്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടു. 1718 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 23,651 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ തുടരുന്നത്. 8324 പേര്‍ …

Read More »

ഇന്ത്യയെ ഉറ്റുനോക്കി നോക്കി ലോകരാജ്യങ്ങള്‍; രാജ്യത്ത് ആദ്യമായി പ്ലാസ്​മ തെറാപ്പിക്ക്​ വിധേയനായ രോഗി സുഖം പ്രാപിച്ചു; കൊറോണയുടെ തോല്‍വിയുടെ തുടക്കം ഇന്ത്യയില്‍…

ഇന്ത്യയില്‍ ആദ്യമായി പ്ലാസ്​മ തെറാപ്പിക്ക്​ വിധേയനാക്കിയ കോവിഡ്​ ബാധിതന്‍ രോഗമുക്തി നേടിയതായ് റിപ്പോര്‍ട്ട്. ഡല്‍ഹി സാകേതിലെ മാക്​സ്​ ഹോസ്​പിറ്റലില്‍ ചികിത്സയിലിരുന്ന 49 കാരനാണ്​ പ്ലാസ്​മ തെറാപ്പിയിലൂടെ സുഖം പ്രാപിച്ചത്​.  ഏപ്രില്‍ നാലിന്​ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രോഗി പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്ഥയിലേക്ക്​ മാറിയിരുന്നു. ​ ന്യൂമോണിയ ബാധയെ തുടര്‍ന്ന്​ ഇദ്ദേഹത്തെ വ​െന്‍റിലേറ്ററിലേക്കും മാറ്റിയിരുന്നു. ആരോഗ്യനിലയില്‍ മാറ്റമുണ്ടാകാതെ വന്നതോടെ പ്ലാസ്‌മ തെറാപ്പി നടത്താന്‍ ബന്ധുക്കള്‍ ആശുപത്രി അധികൃതരോട്‌ അഭ്യര്‍ഥിക്കുകയായിരുന്നു. പ്ലാസ്‌മ ദാനംചെയ്യാനുള്ള …

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 1752 പുതിയ കോവിഡ് കേസുകള്‍ ; കൊവിഡ് മരണം 775 ; രോഗബാധിതരുടെ എണ്ണം 24,506…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1,429 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 57 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 775 ആയി. 24,506 പേര്‍ക്കാണ് ഇപ്പോള്‍ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, കഴിഞ്ഞ 14 ദിവസമായി രാജ്യത്തെ 80 ജില്ലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേരത്തെ ഗ്രീന്‍ സോണുകളായി പ്രഖ്യാപിച്ച ജില്ലകളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ …

Read More »