Breaking News

ആണ്‍കുട്ടി ജനിക്കാന്‍ പെണ്‍കുഞ്ഞിനെ ബലി നല്‍കണമെന്ന് മന്ത്രവാദി ; ഒടുവിൽ പിതാവ് പെണ്‍കുഞ്ഞിനെ ചെയ്തത്…

മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം ആണ്‍കുട്ടി ജനിക്കാന്‍ പെണ്‍കുഞ്ഞിനെ ബലി നല്‍കിയ പിതാവ് അറസ്റ്റില്‍. ആറ് വയസുള്ള പെണ്‍കുഞ്ഞിനെയാണ് പിതാവ് അതി ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഝാര്‍ഖണ്ഡിലെ പെഷാറര്‍ ബ്ലോക്കിലെ ലോഹര്‍ദാഗയിലാണ് സംഭവം. കേസില്‍ സുമന്‍ നെഗാസിയ എന്ന 26കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആണ്‍കുട്ടി ജനിക്കണമെന്ന ആവശ്യവുമായി ഇയാള്‍ മന്ത്രവാദിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന്​ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം മകളെ കഴുത്തറുത്ത്​ കൊലപ്പെടുത്തി. കൊലപാതകം നടന്ന സമയം പെണ്‍കുട്ടിയുടെ അമ്മ സംഭവസ്ഥലത്ത് ഇല്ലായിരുന്നു. മന്ത്രവാദിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …