Breaking News

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപ പിഴ; ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴ…

വാഹനത്തിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇനി മുതൽ 2,000 രൂപ പിഴ. ആവര്‍ത്തിച്ചാല്‍ 10,000 രൂപയാണ് പിഴയീടാക്കുക. വാഹനങ്ങളില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണം

തടയാന്‍ ഹരിത ബോധവത്കരണത്തിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നീക്കം. പരിശോധനയില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഏഴ് ദിവസത്തിനകം

ഹാജരാക്കാന്‍ പറയുകയായിരുന്നു ഇതുവരെ ചെയ്തത്. എന്നാല്‍ ഇനി ഈ ഇളവ് ഉണ്ടാവില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ വായു മലിനീകരണം

വര്‍ധിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച്‌ ദേശിയ ഹരിത ട്രൈബ്യൂണല്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …