Breaking News

പി.കെ.ശശി കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ; പുതിയ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവ്…

ഷൊർണൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായ പി കെ ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

കോർപറേഷന‍് ബോര്‍ഡംഗമായും ചെയർമാനായും നിയമിച്ചുകൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറി വി വേണുവാണ് ഉത്തരവിറക്കിയത്. നേരത്തെ പി കെ ശശിയുമായി ബന്ധപ്പെട്ട

വിവാദങ്ങളെ തുടർന്ന് അദ്ദേഹത്തെ സ്ഥാനാർഥി പട്ടികയിൽ നിന്ന് സിപിഎം മാറ്റി നിർത്തിയിരുന്നു. അന്ന് ജില്ലാ സെക്രട്ടറിയേറ്റ് സമർപ്പിച്ച പട്ടികയിൽ പി കെ ശശിയെയും

ഉൾപ്പെടുത്തിയിരുന്നു. എന്നാൽ സംസ്ഥാന സമിതിയിൽ ശശിയോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …