Breaking News

സഹോദരനെ പാതിവഴിയില്‍ ഇറക്കിവിട്ട ശേഷം പതിനാലുകാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ചിന്നക്കനാല്‍ ആനയിറങ്കലില്‍ പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. കോമ്ബാറ പന്നിയാര്‍ സ്വദേശി മുകേഷ് പ്രഭു (24) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ശാന്തന്‍പാറ ആനയിറങ്കലില്‍ 14 വയസുകാരി പീഡനത്തിന് ഇരയായത്. തോട്ടം തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്ക് പോയതിനെ തുടര്‍ന്ന് ലയത്തില്‍

കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെയും സഹോദരനെയും ഓട്ടോ ഡ്രൈവറായ മുകേഷ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയും സഹോദരനെ പാതിവഴിയില്‍ ഇറക്കി വിട്ടതിനു ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ തിരികെ ലയത്തില്‍ എത്തിക്കുകയും ചെയ്‌തു.

പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്. ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കുകയും പ്രതിയായ ഓട്ടോ ഡ്രൈവറെ പിടികൂടുകയും ചെയ്‌തു. പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …