Breaking News

ഓണ്‍ലൈനില്‍​ 299 രൂപയുടെ ചുരിദാറിന് ഓര്‍ഡര്‍ നല്‍കി; പിന്നാലെ യുവതിക്ക്​ നഷ്​ടപെട്ടത് ഒരു​ ലക്ഷം രൂപ…

ഓണ്‍ലൈനില്‍​ 299 രൂപയുടെ ചുരിദാറിന് ഓര്‍ഡര്‍ നല്‍കിയ യുവതിക്ക്​ നഷ്​ടപെട്ടത് ഒരു​ ലക്ഷം രൂപ. കൂട്ടുംമുഖം സ്വദേശി പ്രിയേഷിന്റെ ഭാര്യയുടെ പണമാണ് നഷ്​ടപ്പെട്ടത്. ഫേസ്​ബുക്കില്‍ പരസ്യം കണ്ടതിനെത്തുടര്‍ന്നാണ് യുവതി ചുരിദാറിന് ഓര്‍ഡര്‍ നല്‍കിയത്. 299 രൂപ വിലയുള്ള ചുരിദാര്‍ ടോപ്പാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത്.

പണം ഗൂഗ്​ള്‍ പേ അക്കൗണ്ട് വഴി അയക്കുകയും ചെയ്തു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പരസ്യത്തില്‍ക്കണ്ട സ്ഥാപനത്തിന്റെ നമ്ബറിലേക്ക് വിളിച്ചു. അപ്പോള്‍ വിലാസം പരിശോധിക്കുന്നതിനായി രജിസ്‌ട്രേഡ് മൊബൈല്‍ ഫോണില്‍നിന്ന്​ കമ്ബനിയുടെ നമ്ബറിലേക്ക് സന്ദേശമയക്കണമെന്ന് യുവതിയോട് അവര്‍ പറഞ്ഞു.

അതേസമയം സന്ദേശം അയച്ചതിന് പിറകെ യുവതിയുടെ ശ്രീകണ്ഠപുരം എസ്.ബി.ഐ അക്കൗണ്ടില്‍നിന്ന് ആറുതവണയായാണ് ഒരു ലക്ഷം രൂപ നഷ്​ടപ്പെടുകയായിരുന്നു. ഇതോടെ ആദ്യമയച്ച 299 രൂപയടക്കം 1,00,299 രൂപയാണ് ഇവര്‍ക്ക് നഷ്​ടമായത്. യുവതിയുടെ പരാതിയില്‍ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …