Breaking News

ചുരുങ്ങിയത് 100 സീറ്റുകളിലെങ്കിലും വിജയിക്കണം; യുപിയില്‍ കോണ്‍ഗ്രസിലേക്ക് ഒരു കോടി പുതിയ പാര്‍ട്ടി അംഗങ്ങള്‍…

തിരഞ്ഞെടുപ്പ് അടുക്കാന്‍ ഇനി കുറച്ച മാസങ്ങള്‍ കൂടെ ശേഷിക്കെ പുതിയ പുതിയ നീക്കണങ്ങളുമായി വരുകയാണ് പാര്‍ട്ടികള്‍. ഓരോ ദിവസവും ഓരോ മാറ്റങ്ങളാണ് യു പി യില്‍ നടക്കുന്നത്, ഇപ്പോഴിതാ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ഒരു കോടി പുതിയ അംഗങ്ങളെ ചേര്‍ക്കുകയെന്ന ലക്ഷ്യത്തോടെ

വമ്ബന്‍ അംഗത്വ വിതര ക്യാമ്ബയിന് തുടക്കം കുറിച്ചിരിക്കുകയാണ് യു പിയില്‍, നാളെ മുതല്‍ ഡിസംബര്‍ 10 വരെ നീളുന്ന 15 ദിവസത്തെ ക്യാമ്ബയിന് “ഏക് പരിവാര്‍, നയേ സദസ്യ ചാര്‍ [ഒരു കുടുംബം, നാല് പുതിയ അംഗങ്ങള്‍]” എന്ന മുദ്യാവാക്യമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.

ഇതു വഴി ഒരു മിസ്സിട് കാള്‍ വഴിയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാന്‍ കഴിയും. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു ആണ് വാര്‍ത്ത സമ്മേളനത്തില്‍ ഇതിനെ കുറിച്ച അറിയിച്ചിരിക്കുന്നത്, അംഗത്വ വിതരണ യജ്ഞത്തിന്റെ ഭാഗമായി പ്രമുഖ മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍,

റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തിട്ടുണ്ട്. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ 40 ശതമാനം സ്ത്രീ സംവരണം.

12-ാം ക്ലാസ് പരീക്ഷ പാസാകുന്ന പെണ്‍കുട്ടികള്‍ക്ക് ഇലക്‌ട്രിക് സ്‌കൂട്ടി, സ്‌മാര്‍ട്ട്‌ഫോണുകള്‍ എന്നിവ ഉള്‍പ്പെടെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ കുറിച്ചും അംഗത്വ വിതരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങളോട് സംസാരിക്കും.

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ “ലഡ്കി ഹൂണ്‍, ലഡ് ശക്തി ഹൂണ്‍ കാമ്ബയിനും കോണ്‍ഗ്രസ് ശ്കതമാക്കും.

ദലിത്, മറ്റ് പിന്നോക്ക വിഭാഗ (ഒ ബി സി) വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ വോട്ടുകള്‍ ആകര്‍ഷിക്കുന്നതിനായി “ഭീം ചര്‍ച്ച ” സംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചു.

ഭരണഘടനാ ശില്പിയായ ഡോ. ബി ആര്‍ അംബേദ്കറുടെ നാമധേയത്തിലാണ് കോണ്‍ഗ്രസ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ചര്‍ച്ചയില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അംബേദ്കറുടെ സംഭാവനകളെക്കുറിച്ച്‌ സംസാരിക്കും.

പരിപാടിയുടെ ഭാഗമായി ഗ്രാമങ്ങളിലും വാര്‍ഡുകളിലും “രാത്രി ഭോജ് [രാത്രി വിരുന്നുകള്‍]” സംഘടിപ്പിക്കുകയും ചെയ്യും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ

ഭാഗമായാണ് കോണ്‍ഗ്രസിന്റെ മെഗാ അംഗത്വ വിതരണം. ഏറ്റവും ചുരുങ്ങിയത് 100 സീറ്റുകളിലെങ്കിലും വിജയിച്ച്‌ സംസ്ഥാനത്തെ നഷ്ടപ്രതാപം തിരിച്ച്‌ പിടിക്കലാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …