Breaking News

കൊറോണ മൂര്‍ച്ഛിച്ച്‌ 28 ദിവസം കോമയിലായി, യുവതിയെ വയാഗ്ര നല്‍കി രക്ഷപെടുത്തി ഡോക്ടര്‍മാര്‍…

കൊറോണ ബാധിച്ച്‌ കോമസ്റ്റേജിലായിരുന്ന നഴ്സിന് വയാഗ്ര ഉപയോഗിച്ചുള്ള ചികിത്സയിലൂടെ പുതുജന്മം. 28 ദിവസം ജീവനുവേണ്ടി മല്ലിട്ട് ഐസിയുവിലായിരുന്നു നഴ്സായിരുന്ന മോണിക്ക അല്‍മെയ്ഡ. പരീക്ഷണാടിസ്ഥാനത്തിലുള്ള ചികിത്സയുടെ ഭാഗമായാണ് ഇവര്‍ക്ക് വയാഗ്ര നല്‍കിയത്. ലിങ്കണ്‍ഷെയറിലെ ഗെയിന്‍സ്ബറോ സ്വദേശിയായ മോണിക്ക അല്‍മേഡ (37)യ്‌ക്ക് ഒക്ടോബര്‍ 31 നാണ് കൊറോണ സ്ഥിരീകരിച്ചത്, നവംബര്‍ 9 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവംബര്‍ 16 നാണ് മോണിക്ക കോമ അവസ്ഥയിലായത്. ആസ്മാരോഗി കൂടിയായ മോണിക്ക ആഴ്ചകളോളം ഐസിയുവില്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ടോടെ കിടന്നിട്ടും ഒരു പുരോഗതിയും ഉണ്ടായില്ല. മൂന്ന് ദിവസം കൂടി നോക്കിയിട്ടും പുരോഗതി ഉണ്ടായില്ലെങ്കില്‍ വെന്റിലേറ്റര്‍ മാറ്റാനായിരുന്നു അധികൃതരുടെ തീരുമാനം. അവസാനത്തെ ചികിത്സ എന്ന നിലയ്‌ക്കാണ് ഡോക്ടര്‍മാരില്‍ ഒരാള്‍ മോണിക്ക്യ്‌ക്ക് വയാഗ്ര നല്‍കുന്നത്. ഈ മരുന്ന് രക്തക്കുഴലുകളുടെ ഭിത്തികള്‍ അയവുള്ളതാക്കി, ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കൂടുതല്‍ രക്തയോട്ടം സാധ്യമാക്കുന്നു.

മാത്രമല്ല ഇത് ഒരാഴ്ചയ്‌ക്കുള്ളില്‍ മോണിക്കയുടെ അവസ്ഥ മെച്ചപ്പെടാന്‍ കാരണമായി. മോണിക്കയ്‌ക്ക് സ്വബോധം വന്നശേഷമാണ് പരീക്ഷണാത്മക ചികിത്സയുടെ ഭാഗമായി വലിയ അളവില്‍ വയാഗ്ര നല്‍കിയതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്. ആദ്യം തമാശയായി തോന്നിയെങ്കിലും പിന്നീട് ഇതിന്റെ കാരണങ്ങള്‍ കൂടി വിശദീകരിച്ച്‌ ഡോക്ടര്‍മാര്‍ ഇക്കാര്യം ബോദ്ധ്യപ്പെടുത്തുകയായിരുന്നു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …