Breaking News

കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുന്നതിനുള്ള സമഗ്ര ബജറ്റ്; വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് ആരോഗ്യ മേഖലയെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ, പൊതുജനാരോഗ്യ മേഖലയ്ക്ക് 2828.33 കോടി രൂപയാണ് വകയിരുത്തിയത്. മുൻ വർഷത്തേക്കാൾ 196.50 കോടി രൂപ അധികം അനുവദിച്ചിട്ടുണ്ട്.

ഭാരതീയ ചികിത്സാ വകുപ്പിന്റെ വിവിധ വിഭാഗങ്ങൾക്ക് 49.05 കോടി രൂപയും ദേശീയ ആരോഗ്യ ദൗത്യത്തിന് 500 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇത് ആരോഗ്യമേഖലയുടെ സമഗ്രവികസനത്തിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

ജീവിതശൈലീ രോഗ നിയന്ത്രണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി രാജ്യത്തെ ഏക സാംക്രമികേതര രോഗ പദ്ധതി സ്റ്റൈൽ പോർട്ടൽ വികസിപ്പിക്കുന്നതിന് 10 കോടി രൂപ അനുവദിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് 11 കോടിയും. ക്യാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാനും ഭക്ഷ്യവിഷബാധ തടയാനുമുളള പരിശോധനകള്‍ക്കുമായി 7 കോടി ഉൾപ്പെടെ കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുന്നതിനാണ് വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

About News Desk

Check Also

തടയാൻ എത്തിയ ബിജെപി പ്രവർത്തകരെ നേരിട്ട് രാഹുൽ ഗാന്ധി .

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്രയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തിറങ്ങിയത് അസമിൽ സംഘർഷത്തിന് വഴിതെളിച്ചു. തന്നെ …